city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലുള്‍പ്പെട്ട യുവതികളില്‍ പലരും എച്ച്‌ഐവി ബാധിതര്‍; ഇടപാടുകാര്‍ പരിഭ്രാന്തിയില്‍

കാസര്‍കോട്: (www.kasargodvartha.com 27/11/2015) കൊച്ചി കേന്ദ്രീകരിച്ച് നടന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലുള്‍പ്പെട്ട യുവതികളില്‍ പലരും എച്ച് ഐ വി ബാധിതരാണെന്ന നടുക്കുന്ന വിവരം പുറത്തുവന്നു. ഇതോടെ ഈ യുവതികളുമായി ബന്ധം പുലര്‍ത്തിയ ഇടപാടുകാര്‍ കടുത്ത പരിഭ്രാന്തിയിലായി. ജില്ലയിലെ ചില പ്രമുഖര്‍ അടക്കം നിരവധി പേര്‍ പെണ്‍വാണിഭ സംഘത്തിലെ യുവതികളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്.

എയ്ഡ്‌സ് രോഗിയായ കണ്ണൂര്‍ യുവാവില്‍ നിന്നാണ് യുവതികള്‍ക്ക് എച്ച്‌ഐവി ബാധയുണ്ടായത്. പെണ്‍വാണിഭ ശൃംഖലയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച യുവതികളെ കണ്ണൂര്‍ സ്വദേശിയും 23 കാരനുമായ എയ്ഡ്‌സ് രോഗിയായ യുവാവിനെ കൊണ്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവിച്ചുവെന്നാണ് കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളുടെ പ്രധാനമൊഴി. കേസിലെ മുഖ്യപ്രതി ജോഷി ജോസഫ്, ഇയാളുടെ സഹായി അനൂപ് എന്നിവരാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിനു നല്‍കിയത്.

തന്റെ ഡ്രൈവറായ കണ്ണൂര്‍ സ്വദേശി എയ്ഡ്‌സ് രോഗിയാണെന്നു ജോഷി ജോസഫിനു അറിയാമായിരുന്നു. പെണ്‍വാണിഭത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച നിരവധി യുവതികള്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്ത് യുവാവിനെ കൊണ്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവിക്കുകയായിരുന്നുവെന്നാണ് അനൂപ് നല്‍കിയ മൊഴി. അതിനുശേഷം ശത്രുതയുള്ള ഇടപാടുകാര്‍ക്ക് യുവതികളെ എത്തിച്ചുകൊടുക്കും. പിന്നീട് ഫോണില്‍ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു അച്ചായന്‍ എന്ന് അറിയപ്പെടുന്ന ജോഷി ജോസഫിന്റെ രീതിയെന്നു അന്വേഷണ സംഘത്തിനു നല്‍കിയ മൊഴികളില്‍ പറയുന്നു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉന്നത ബന്ധം ഉള്ളയാളാണ് അച്ചായന്‍. ഹൊസ്ദുര്‍ഗ് പോലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. പ്രമാണികളും അറിയപ്പെടുന്നവരുമായ പലരും ഇയാളുടെ വലയില്‍ വീണിട്ടുള്ളതായും പറയുന്നു. ബേഡകം സ്വദേശി അക്ബര്‍ എന്ന അബ്ദുല്‍ ഖാദറും കൊച്ചി പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായിരുന്നു.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലുള്‍പ്പെട്ട യുവതികളില്‍ പലരും എച്ച്‌ഐവി ബാധിതര്‍; ഇടപാടുകാര്‍ പരിഭ്രാന്തിയില്‍

Keywords : Kasaragod, Kerala, Accuse, Kannur, Police, Investigation, Kochi, Online Immoral Racket: Many trapped from the District. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia