city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ സ്വദേശിയെ കണ്ണൂരില്‍ അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ബേക്കല്‍ സ്വദേശിയെ കണ്ണൂരില്‍ അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കണ്ണൂര്‍: സ്‌കോര്‍പ്പിയോയില്‍ തീര്‍ത്ഥാടനത്തിന് പോവുകയായിരുന്ന കാസര്‍കോട് സ്വദേശിയെ അക്രമിച്ച കേസില്‍ രണ്ട് മാസത്തിന് ശേഷം പ്രതി അറസ്റ്റില്‍. നീര്‍ച്ചാല്‍ ഹൗസിലെ ശിഹാബുദ്ദീനെ (21) യാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 23ന് കാല്‍ടെക്‌സില്‍ വെച്ച് കെ.എല്‍. 14 ഇ 4300 സ്‌കോര്‍പ്പിയോയില്‍ സഞ്ചരിക്കുകയായിരുന്ന ബേക്കല്‍ സ്വദേശി ചന്ദ്രനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. കാസര്‍കോട് നിന്നും കൊടുങ്ങല്ലൂരിലേക്ക് തീര്‍ത്ഥാടനത്തിന് പോവുകയായിരുന്ന ചന്ദ്രനെ കാള്‍ടെക്‌സില്‍ വണ്ടി നിര്‍ത്തിയിട്ട് തട്ടുകടയില്‍ നിന്നും ചായ കുടിക്കുമ്പോഴായിരുന്നു അക്രമം. ഈ കേസില്‍ അജ്‌നാസ്, റൗഫ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Keywords: Kannur, Bekal, Arrested, Police.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia