കാറും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: (www.kasargodvartha.com 30.08.2021) കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ കളറോഡ് പത്തൊമ്പതാംമൈല്‍ മലബാര്‍ സ്കൂളിനു സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കാറില്‍ സഞ്ചരിച്ച കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി തോമസ്കുട്ടി(28) ആണ് മരിച്ചത്.
പരിക്കേറ്റ കാര്‍ യാത്രികരായ ഫാദര്‍ റോയി മാത്യു വടക്കേല്‍ (53), ഷാജി (40) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവര്‍ അജി (45), സിസ്റ്റര്‍ ട്രീസ (56) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
Keywords: Kannur, News, Kerala, Top-Headlines, Accident, Death, Car, Bus, One died and 4 injured in car-bus collision