കണ്ണൂരില്‍ സ്വകാര്യ ബസ് ദേഹത്ത് കയറി വയോധിക മരിച്ചു
Mar 12, 2020, 20:22 IST
കണ്ണൂര്‍: (www.kasargodvartha.com 12.03.2020) റോഡ് മുറിച്ചു കടക്കുന്നതിനിടെയില്‍ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അഴീക്കോട് വന്‍ കുളത്തുവയലിലെ പ്രേമ (65)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.15 മണിയോടെ കണ്ണൂര്‍ ബാങ്ക് റോഡിലാണ് അപകടം. ഇവരെ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു ബസിടിച്ചു തെറിപ്പിക്കുകയായിരുന്നു.
റോഡില്‍ തെറിച്ചുവീണ പ്രേമബസിന്റെ ടയര്‍ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് മന: പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
കണ്ണൂരില്‍ ഒരു ബ്യൂട്ടി പാര്‍ലറില്‍ സ്വീപ്പറായി ജോലി ചെയ്തു വരികയാണ് പ്രേമ. ലളിത ഡ്രൈവിങ് സ്കൂള്‍ ജീവനക്കാരന് കൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍: സതി, സവിത, രജീന്ദ്രന്‍.
Keywords: Kerala, news, Kannur, Top-Headlines, Accidental Death, Old age woman died after bus hit