കാമുകി അയച്ചുകൊടുത്ത നഗ്നചിത്രങ്ങള്‍ വാട്സ് ആപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു, വൈറലായതോടെ കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളി; പൊറുതിമുട്ടിയ യുവതി പരാതിയുമായി പോലീസ് സ്റ്റേഷനില്‍; അറസ്റ്റിലായ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു
Oct 6, 2019, 16:37 IST
കണ്ണൂര്‍: (www.kasargodvartha.com 06.10.2019) കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്സ് ആപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത യുവാവ് പിടിയിലായി. കൊല്ലം തഴവയിലെ കെ വി നജീം (27) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ സ്വദേശിനിയായ ലാബ് ടെക്നീഷ്യയയുടെ പരാതിയിലാണ് കണ്ണൂര്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
വെല്‍ഡിംഗ് ജോലി ചെയ്യുന്ന നജീം ഫെയ്‌സ്ബുക്കിലൂടെയാണ് ലാബ് ടെക്നീഷ്യയായ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാവുകയായിരുന്നു. വാട്സ്ആപ്പിലൂടെയുള്ള ചാറ്റിംഗ് പരിധി വിട്ടതോടെ യുവതി നഗ്‌നചിത്രങ്ങളും കാമുകന് അയച്ചുകൊടുത്തു. നിരവധി നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ കാമുകന്‍ ഇതെല്ലാം പിന്നീട് വാട്‌സാപ്പ് വഴി സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നു.

ചിത്രങ്ങള്‍ ലഭിച്ചവര്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഇനിയും വേണമെന്നാവശ്യപ്പെട്ട് വിളിക്കാന്‍ തുടങ്ങിയതോടെയാണ് യുവതി സംഭവമറിയുന്നത്. തുടര്‍ന്ന് കണ്ണൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Kerala, Kannur, news, Whatsapp, Photo, Woman, Police, Remand, Nude photos, Arrested, Nude photos viral; Youth arrested