ഒരു ട്രെയിനിനും സ്റ്റോപ് ഇല്ലാതെ ചന്തേര റെയിൽവേ സ്റ്റേഷൻ; 1.5കോടി രൂപ ചെലവിൽ പ്ലാറ്റ്‌ഫോം ഉയർത്തിയത് വെറുതെയാവുന്നു
Sep 13, 2021, 14:23 IST
ചെറുവത്തൂർ: (www.kasargodvartha.com 13.09.2021) ഒരു ട്രെയിനിനും സ്റ്റോപ് ഇല്ലാതെ ചന്തേര റെയിൽവേ സ്റ്റേഷൻ. സ്വന്തമായി റെയിൽവേ സ്റ്റേഷൻ ഉണ്ടായിട്ടും ഇവിടെയുള്ളവർ ആശ്രയിക്കുന്നത് പയ്യന്നൂർ, ചെറുവത്തൂർ സ്റ്റേഷനുകളെയാണ്.
കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് നിർത്തിവച്ച റെയിൽ ഗതാഗതം വീണ്ടും ആരംഭിച്ചപ്പോഴാണ് ചന്തേര റെയിൽവേ സ്റ്റേഷനോട് ഈ അവഗണന. കോവിഡ് അടച്ചിടലിന് ശേഷം റെയിൽവേ പുറത്തിറക്കിയ സമയ വിവര പട്ടികയിൽ ചന്തേര റെയിൽവേ സ്റ്റേഷന്റെ പേര് ഇല്ലെന്നാണ് അറിയുന്നത്.
ഇതോടെ 1.5കോടി രൂപ ചെലവിൽ പ്ലാറ്റ്‌ഫോം ഉയർത്തിയതും വെറുതെയാവുകയാണ്. കോവിഡ് വ്യാപനത്തിന് മുൻപ് കോഴിക്കോടിനും മംഗളൂരുവിനും ഇടയിൽ ഓടുന്ന 4 പാസഞ്ചർ ട്രെയിനുകൾക്കാണ് ഇവിടെ സ്റ്റോപ് ഉണ്ടായിരുന്നത്.
പിലിക്കോട്, പടന്ന, തൃക്കരിപ്പൂർ, കരിവെള്ളൂർ–പെരളം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലെ ജനങ്ങളാണ് ഇവിടെ യാത്രയ്ക്കായി എത്തുന്നത്. മംഗളൂരുവിലേക്ക് ചികിത്സയ്ക്കായി പോകുന്ന രോഗികൾ, കണ്ണൂർ–കാസർകോട് ഭാഗങ്ങളിലേക്ക് ജോലിക്കായി പോകുന്നവരുമാണ് പ്രധാനമായും യാത്ര ചെയ്യാനെത്തുന്നത്. എന്നാൽ സ്റ്റോപ് ഇല്ലാത്തത് കാരണം ഇവരുടെ യാത്രാദുരിതം വർധിക്കുകയാണ്. ചന്തേര കൂടാതെ ജില്ലയിൽ കളനാട് റെയിൽവേ സ്റ്റേഷനും സമാനരീതിയിൽ അവഗണിക്കപ്പെടുകയാണ്. കളനാട്ടും നിലവിൽ ഒരു ട്രെയിനിനും സ്റ്റോപില്ലാത്ത അവസ്ഥയാണ്.
Keywords: Kasaragod, Kerala, News, Cheruvathur, Chandera, Top-Headlines, Railway station, Railway, Kalanad,Train, Kannur, Travelling, No train stops at Chandera railway station.
< !- START disable copy paste -->