വിമുക്ത ഭടനും വ്യാപാരിയുമായിരുന്ന എന്‍ കെ ഗോപാലന്‍ നമ്പ്യാര്‍ നിര്യാതനായി
കണ്ണൂര്‍: (www.kasargodvartha.com 03.03.2022) വിമുക്ത ഭടനും വ്യാപാരിയുമായിരുന്ന മയ്യില്‍ സ്വദേശി എന്‍ കെ ഗോപാലന്‍ നമ്പ്യാര്‍ (85) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കോഴിക്കോട് മകന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
ഭാര്യ: വി സി രുഗ്മിണി (റിട. നഴ്സിംഗ് സൂപ്രണ്ട്). മക്കള്‍: ഡോ. വി സി സുഭാഷ് (സീനിയര്‍ കണ്‍സല്‍ടന്റ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്), വി സി സുകേഷ് (എക്സിക്യൂടീവ് വൈസ് പ്രസിഡന്റ് ഓപറേഷന്‍സ് എല്‍മെക് ഇലക്ട്രികല്‍ കോണ്‍ട്രാക്ടിങ്, ദുബൈ), വി സി സുധീഷ് (ഗ്രൂപ് ജനറല്‍ മാനേജര്‍, ഇന്റര്‍നെറ്റ് ടികറ്റിങ്, ഐആര്‍സിടിസി), ഹരീഷ് (എക്സിക്യൂടീവ് ഷെഫ്, ദസിത് താനി, ദുബൈ).
മരുമക്കള്‍: ഡോ. റോഷ്നി (ആസ്റ്റര്‍ മിംസ് കോഴിക്കോട്), ശ്രീസ്മിത (ദുബൈ), സ്വീന (അഡ്വകറ്റ്, സുപ്രീംകോടതി), സുവിദ്യ (ദുബൈ). സംസ്‌കാരം വ്യാഴാഴ്ച മയ്യിലില്‍.
Keywords: Kannur, News, Kerala, Top-Headlines, Death, Obituary, NK Gopalan Nambiar passed away