രണ്ട് ദിവസം മുമ്പ് വിവാഹിതയായ യുവതി തൂങ്ങി മരിച്ച നിലയിൽ
Aug 24, 2020, 22:03 IST
പയ്യന്നൂർ: (www.kasargodvartha.com 24.08.2020) രണ്ട് ദിവസം മുമ്പ് വിവാഹിതയായ യുവതി കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. എട്ടിക്കുളം പാലക്കോടാണ് സംഭവം. മുട്ടംറോഡിലെ പെട്രോൾ പമ്പിന് സമീപത്തെ ആനച്ചിവളപ്പിൽ മജീദ്-റംല ദമ്പതികളുടെ മകൾ മാജിദ (19) യെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരണപ്പെടുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്തത്. വീട്ടിലെ വിവാഹ ചടങ്ങുകൾ നടക്കാനിരിക്കെയാണ് യുവതി തൂങ്ങി മരിച്ചത്. മരണത്തിന് കാരണം വ്യക്തമല്ല.
മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. പയ്യന്നുർ പോലീസ് കോവിഡ് പ്രോട്ടോകോൾ പ്രകാരം തഹസിൽദാരുടെ സാനിധ്യത്തിലാണ് ഇൻക്യുസ്റ് നടത്തിയത്.
സഹോദരങ്ങൾ: റാഹിദ്, സാഹിദ്.

Keywords: Kannur, payyannur, Kerala, News, Women, Bride, Hanged, Death, Newlywed bride found dead hanged