നായനാര്‍ അക്കാദമി ശനിയാഴ്ച്ച നാടിന് സമര്‍പ്പിക്കും
May 18, 2018, 15:24 IST
കണ്ണൂര്‍ :(www.kasargodvartha.com 18/05/2018) മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരില്‍ കണ്ണൂരില്‍ നിര്‍മിച്ച നായനാര്‍ അക്കാദമി ശനിയാഴ്ച്ച നാടിന് സമര്‍പ്പിക്കും. നായനാര്‍ ദിനമായ മെയ് 19 ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം നായനാരുടെ പ്രതിമയും അനാച്ഛാദനം ചെയ്യും. കൂടാതെ, നായനാര്‍ അക്കാദമി മ്യൂസിയം കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാജ്യത്തെ തന്നെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മ്യൂസിയമാണ് കണ്ണൂരില്‍ വരുന്നത്. മാത്രമല്ല പാര്‍ട്ടിയുടെ ചരിത്രം ഉള്‍കൊള്ളുന്ന മ്യൂസിയം,റഫറന്‍സ് ലൈബ്രറി,ഓപ്പണ്‍ തീയേറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് നായനാര്‍ സ്മാരക സമുച്ചയം.
മ്യൂസിയം കൂടാതെ പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമായ റഫറന്‍സ് ലൈബ്രറി,കലാ സാംസ്‌കാരിക പരിപാടികള്‍ നടത്താവുന്ന ഹാള്‍,ഓപ്പണ്‍ ഓഡിറ്റോറിയം തുടങ്ങിയവയാണ് കെട്ടിട സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇതിനുപുറമെ അക്കാദമിയില്‍ എത്തുന്നവര്‍ക്ക് വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരവും ഉണ്ടാകും. പയ്യമ്പലത്തെ 3.45 ഏക്കര്‍ സ്ഥലത്താണ് ജനങ്ങളില്‍ നിന്നും സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് ഇ കെ നായനാര്‍ അക്കാദമി നിര്‍മിച്ചിരിക്കുന്നത്. കൂടാതെ സാര്‍വ ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്നതും കമ്മ്യൂണിസ്റ്റ് അനുബന്ധിയായ വിവിധ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനമായും അക്കാദമി മാറുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines,Inauguration, Kodiyeri Balakrishnan, Pinarayi-Vijayan, Nayanar academi inauguration on Satuday