city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Abdul Latheef Sa-adi | മതപ്രഭാഷണ വേദികളില്‍ നിറഞ്ഞുനിന്ന എന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി അന്തരിച്ചു; വിട വാങ്ങിയത് പ്രമുഖ സുന്നീ നേതാവ്

കണ്ണൂര്‍: (www.kasargodvartha.com) പണ്ഡിതനും ഉജ്വല വാഗ്മിയുമായ എന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി (56) അന്തരിച്ചു. പ്രമുഖ സുന്നീ നേതാവും കേരള മുസ്ലിം ജമാഅത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടുമാണ്. കാസര്‍കോട്ടടക്കം വിവിധയിടങ്ങളില്‍ മതപ്രഭാഷണം നടത്തിയിട്ടുള്ള അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ പ്രസംഗങ്ങളിലൂടെ ജനമനസുകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്.
                   
Abdul Latheef Sa-adi | മതപ്രഭാഷണ വേദികളില്‍ നിറഞ്ഞുനിന്ന എന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി അന്തരിച്ചു; വിട വാങ്ങിയത് പ്രമുഖ സുന്നീ നേതാവ്

കെ എം ബശീറിന് നീതിതേടി സംസ്ഥാന വ്യാപകമായി കേരളം മുസ്ലിം ജമാഅത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ചില്‍ പങ്കെടുത്ത് മടങ്ങിയ അബ്ദുല്ലത്വീഫ് സഅദി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് മൂന്നരയോടെയാണ് മരണപ്പെടുകയായിരുന്നു. പൊടുന്നന്നെയുള്ള അദ്ദേഹത്തിന്റെ മരണം ഏവരിലും ദുഃഖം പടര്‍ത്തി.

എസ് എസ് എഫിൻ്റെയും എസ് വൈ എസിൻ്റെയും സംസ്ഥാന വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു. നിലവിൽ സമസ്ത ഇരിട്ടി താലൂക് പ്രസിഡണ്ടും ജില്ലാ മുശാവറ അംഗവുമാണ്.

അൽ ഹാജ് അബൂബകർ - സാറ ദമ്പതികളുടെ മകനാണ്.
ഭാര്യ: നസീമ. മക്കൾ: ഹാഫിസ് സ്വാലിഹ് മുഈനി, ഡോ. ജലാലുദ്ദീൻ, മുഹമ്മദ് സിനാൻ, ഹഫ്സത്, ആഇശ, സഫിയ.
 
മരുമക്കൾ: അഡ്വ. സാബിർ അഹ്സനി, ഉസ്മാൻ അസ്ഹരി, ഹാഫിസ് ഉസ്മാൻ സഖാഫി.
സഹോദരിമാർ: ഖദീജ ആറളം, ഹഫീസ കാവുംപടി.

ഞായറാഴ്ച രാവിലെ എട്ട് മണിയോടെ പഴശ്ശി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: News, Kerala, Kannur, Kasaragod, Top-Headlines, SSF, Obituary, Leader, Death, Health, N Abdul Latheef Sa-adi Pazassi, N Abdul Latheef Sa-adi Pazassi passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia