city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലീം ലീഗിന് യു ഡി എഫ് വിടേണ്ടിവരും: ഇ പി ജയരാജന്‍, മുങ്ങുന്ന കപ്പലിലേക്ക് ഒരിക്കലും പോകില്ലെന്ന് എം കെ മുനീര്‍

കണ്ണൂര്‍: (www.kasargodvartha.com 06.04.2021) മുസ്ലിം ലീഗിന് യു ഡി എഫ് വിടേണ്ടിവരുമെന്ന് മന്ത്രി ഇ പി ജയരാജന്‍. നിയമസഭ തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുസ്ലീം ലീഗിന് വഴിമാറി ചിന്തിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും മുങ്ങുന്ന കപ്പലിലേക്ക് ലീഗ് ഒരിക്കലും പോകില്ലെന്നും എം കെ മുനീര്‍ പ്രതികരിച്ചു.

നടക്കാത്ത എത്ര സ്വപനങ്ങളെക്കുറിച്ച് ഇ പി ജയരാജന്‍ സംസാരിച്ചിരിക്കുന്നു. മാക്സിസ്റ്റ് പാര്‍ടി ശിഥിലമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അവസാനം ഒരു ക്യാപ്റ്റന്‍ മാത്രമെ ഉണ്ടാകൂവെന്നും മുനീര്‍ പറഞ്ഞു. വോടെടുപ്പ് സമയത്ത് ഇ പി ജയരാജന്‍ ഉന്നയിച്ച ആരോപണത്തിന് വോടെടുപ്പ് കേന്ദ്രത്തില്‍ വച്ച് വോട് ചെയ്യുന്നതിന് മുമ്പ് തന്നെ എം കെ മുനീര്‍ മറുപടി നല്‍കുകയായിരുന്നു.

 മുസ്ലീം ലീഗിന് യു ഡി എഫ് വിടേണ്ടിവരും: ഇ പി ജയരാജന്‍, മുങ്ങുന്ന കപ്പലിലേക്ക് ഒരിക്കലും പോകില്ലെന്ന് എം കെ മുനീര്‍

Keywords: Kannur, News, Kerala, Politics, Election, UDF, Top-Headlines, Muslim League will have to leave UDF: EP Jayarajan, MK Muneer says he will never go to the sinking ship

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia