അമ്പതുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ കണ്ണൂരില്‍ നിന്ന് ജയില്‍ ചാടിയ പ്രതി കാസര്‍കോട്ട് പിടിയില്‍
May 2, 2016, 09:16 IST
കാസര്‍കോട്:(www.kasargodvartha.com 02.05.2016) അമ്പതുകാരിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതി കാസര്‍കോട്ട് പോലീസ് പിടിയിലായി.
2001ല്‍ മഞ്ചേരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് ഫാത്തിമ(50) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരുന്നതിനിടെ ഈ കേസിലെ മുഖ്യപ്രതിയായ അഭിലാഷ് ആണ് ജയില്‍ ചാടിയത്. 2007ലാണ് ജയിലധികൃതരുടെ കണ്ണുവെട്ടിച്ച് അഭിലാഷ് രക്ഷപ്പെട്ടത്.
ഫാത്തിമയുടെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ ക്വാര്‍ട്ടേഴസില്‍ അഭിലാഷും ഭാര്യ ശ്രീജയും താമസിച്ചുവരികയായിരുന്നു. വാടക വാങ്ങാന്‍ വേണ്ടി ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ ചെന്ന ഫാത്തിമയെ അഭിലാഷും ഭാര്യ ശ്രീജയും ചേര്‍ന്ന് കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം 17 പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുകയായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ അവിടെ നിന്ന് മുങ്ങുകയും ചെയ്തു.
പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അഭിലാഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയാണുണ്ടായത്. ജയില്‍ ചാടിയ ശേഷം ബാംഗളൂരുവിലെയും മുംബൈയിലെയും ഹോട്ടലുകളില്‍ പൊറോട്ടമേക്കറായി ജോലി ചെയ്ത അഭിലാഷ് പിന്നീട് എറണാകുളത്തെ കൂത്താട്ടുകുളത്തെത്തുകയായിരുന്നു.
അവിടെ നിന്നും കാസര്‍കോട്ടേക്ക് വന്ന അഭിലാഷ് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. ശനിയാഴ്ച വൈകിട്ട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു കടയില്‍ അഭിലാഷ് തന്റെ മൊബൈല്‍ ഫോണ്‍ വില്‍പ്പനക്കുകൊണ്ടുവന്നപ്പോള്‍ സംശയം തോന്നിയ കടയുടമ കാസര്‍കോട് ടൗണ്‍പോലീസില്‍ വിവരം നല്‍കി. പോലീസെത്തി അഭിലാഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അഭിലാഷിനെതിരെ മറ്റെന്തെങ്കിലും കേസുകളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: Murder-case, Accuse, kasaragod, Jail, Kannur, Manjeri, Lodge, Abhilash, Fathima, Shreeja, Old bus stand, Police.