രണ്ട് മക്കൾക്ക് ഐസ്‌ക്രീമിൽ വിഷം ചേർത്ത് നൽകി അമ്മയുടെ ആത്മഹത്യാ ശ്രമം; ഇളയ കുട്ടി മരിച്ചു
Aug 30, 2020, 15:28 IST
കണ്ണൂര്‍: (www.kasargodvartha.com 30.08.2020) മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂര്‍ പയ്യാവൂരിലാണ് സംഭവം. ഇളയകുട്ടി മരിച്ചു. അന്‍സീല (രണ്ടര വയസ്) യാണ് മരിച്ചത്. യുവതിയും മൂത്ത കുട്ടിയും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ആഗസ്ത് 27ന് രാത്രിയാണ് സംഭവം നടന്നത്. പിറ്റേന്ന് രാവിലെ ഇളയകുട്ടി അബോധാവസ്ഥയിലായതോടെ അമ്മ സ്വപ്‌ന തന്നെ നാട്ടുകാരെയും പൊലീസിനേയും വിവരം അറിയിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പയ്യാവൂരില്‍ ടെക്‌സ്‌റ്റൈല്‍ കട ഉടമയായ സ്വപ്ന വീട് വാങ്ങാനും, സ്ഥലം വാങ്ങാനുമായി പണം കടം വാങ്ങിയിരുന്നു. കച്ചവടം മോശമായതോടെ തിരിച്ചടവ് മുടങ്ങുകയും ഇവർ പ്രതിസന്ധിയിലാകുകയുമായിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഭര്‍ത്താവ് അനീഷ് വിദേശത്താണ്.
Keywords: News, Kerala, Kannur, Suicide, Mother, Child, Poison, Women, Top Headline, Death, Mother commits suicide by poisoning two children with ice cream; The youngest child died; Young woman and eldest child in critical condition