പിടിയിലായ ബൈക്ക് മോഷ്ടാക്കളെ കുറിച്ച് പോലീസ് പുറത്തുവിട്ടത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; സംഘത്തിലുള്ളത് നാല് 17 വയസുള്ളവരും 4 പ്ലസ് ടു വിദ്യാര്‍ത്ഥികളും ഒരു ബിരുദധാരിയും, എല്ലാവരും കഞ്ചാവ്-മയക്കുമരുന്നുകള്‍ക്ക് അടിമകള്‍, പ്രതികള്‍ കാസര്‍കോട്ട് നിന്നടക്കം മോഷ്ടിച്ച 35 ബൈക്കുകളില്‍ 15 എണ്ണം കണ്ടെടുത്തു
May 25, 2018, 08:50 IST
കണ്ണൂര്‍: (www.kasargodvartha.com 25.05.2018) കഴിഞ്ഞ ദിവസം മംഗളൂരു പോലീസ് ശ്രീകണ്ഠപുരം പോലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്ത ബൈക്ക് മോഷ്ടാക്കളെ കുറിച്ച് പോലീസ് പുറത്തുവിടുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അറസ്റ്റിലായ നാല് 17 വയസുള്ളവരും നാല് പ്ലസ് ടു വിദ്യാര്‍ത്ഥികളും ഒരു ബിരുദധാരിയും കഞ്ചാവ്-മയക്കുമരുന്നുകള്‍ക്ക് അടിമകളാണെന്നാണ് പോലീസ് പറയുന്നത്.
പ്രതികള്‍ കാസര്‍കോട്ട് നിന്നടക്കം മോഷ്ടിച്ച 35 ബൈക്കുകളില്‍ 15 എണ്ണം പോലീസ് വിവിധ സ്ഥലങ്ങളില്‍ നിന്നായി കണ്ടെടുത്തു. മംഗളൂരു കദ്രി പോലീസ് സബ് ഇന്‍സ്പെക്ടര്‍ നിളു ആര്. വിഡുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം ആലക്കോടെത്തി. മൂന്ന് മാസം മുമ്പ് വാഹന പരിശോധനക്കിടെ ആലക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത ആഡംബര ബൈക്ക് അന്വേഷണ സംഘത്തിന് കൈമാറി. ഈ ബൈക്ക് അറസ്റ്റിലായ പ്രതികള്‍ മംഗളൂരുവില്‍ നിന്നും മോഷ്ടിച്ച് വില്പന നടത്തിയതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കാസര്‍കോട് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും കവര്‍ച്ച ചെയ്ത രണ്ടു ബൈക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ശ്രീകണ്ഠപുരം, പയ്യാവൂര്‍, ആലക്കോട് മേഖലകളില്‍നിന്നുമാണ് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ആലക്കോട്, ശ്രീകണ്ഠപുരം സ്റ്റേഷന് പരിധിയില്‍ നിന്നും ഒരോന്ന് വീതവും ബാക്കിയുള്ളവ പയ്യാവൂര്‍ സ്റ്റേഷന് പരിധിയില്‍ നിന്നുമാണ് കണ്ടെടുത്തത്.
രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന ആഡംബര ബൈക്കാണ് കാസര്‍കോട് നിന്നും മോഷണം നടത്തിയത്. ഇത് കാവുമ്പായി സ്വദേശിയായ യുവാവിന് വിറ്റത് നാല്പതിനായിരം രൂപക്കാണ്. ഇരുപതിനായിരം രൂപ അഡ്വാന്‍സ് വാങ്ങി ബാക്കി പണം താക്കോലും രേഖകളും കൈമാറുമ്പോള്‍ തന്നാല്‍ മതി എന്നുപറഞ്ഞാണ് വില്പന നടത്തിയത്. കവര്‍ച്ച ചെയ്യുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഒഴിവാക്കി ന്യൂ രജിസ്റ്റേഡ് എന്ന സ്റ്റിക്കര്പതിക്കുകയാണ് ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kannur, Police, Investigation, arrest, Mangalore, Robbery, Crime, More details about Bike robbers
< !- START disable copy paste -->