16കാരിയെ ലൈംഗീകമായി പീഡിപ്പിച്ച 18കാരിക്കെതിരെ കേസെടുത്തു
Mar 12, 2019, 21:35 IST
തളിപ്പറമ്പ്: (www.kasargodvartha.com 12.03.2019) 16കാരിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ 18കാരിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് നഗരത്തിന് സമീപത്തെ ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. നഗരപരിധിയിലെ 18കാരിയാണ് കേസിലെ പ്രതി. തളിപ്പറമ്പിലെ ഒരു പള്ളിയില്‍ വെച്ചാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് 16കാരിയെ വശത്താക്കുകയായിരുന്നു. ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. ഇത് പിന്നീട് പലതവണ ആവര്‍ത്തിച്ചതായാണ് പരാതി.
സ്വവര്‍ഗരതിക്ക് അടിമപ്പെട്ട 18കാരിയുടെ വിക്രിയകളില്‍ സഹികെട്ട പെണ്‍കുട്ടി പിന്നീട് ഗത്യന്തരമില്ലാതെ രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവും സഹോദരന്മാരും ഇതിന്റെ പേരില്‍ 18കാരിയെ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ 18കാരി പോലീസിനെ സമീപിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്.
പോക്‌സോ വകുപ്പ് പ്രകാരമാണ് 18കാരിക്കെതിരെ കേസെടുത്തത്. പോലീസ് കേസെടുത്തതോടെ യുവതി നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Taliparamba, Kasaragod, News, Molestation, Girl, Molestation: Case against 18 year old girl