city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പള്ളി വികാരിക്ക് 20 വര്‍ഷം കഠിനതടവ്; ശിക്ഷാവിധിയുണ്ടായിരിക്കുന്നത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍, വിചാരണയ്ക്കിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം കൂറുമാറി, കൂറുമാറാത്ത തെളിവായി ഡി എന്‍ എ

കണ്ണൂര്‍: (www.kasargodvartha.com 17.02.2019) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പള്ളി വികാരിയെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ ജെ എം എച്ച് എസ് എസ് ലോക്കല്‍ മാനേജറുമായിരുന്ന വയനാട് നടവയലിലെ ഫാ. റോബിന്‍ വടക്കുംചേരി എന്ന റോബിന്‍ മാത്യുവിനെ (51)യാണ് തലശ്ശേരി പോക്‌സോ കോടതി 60 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. മൂന്നു വകുപ്പുകളിലായി 20 വര്‍ഷം വീതമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പള്ളി വികാരിക്ക് 20 വര്‍ഷം കഠിനതടവ്; ശിക്ഷാവിധിയുണ്ടായിരിക്കുന്നത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍, വിചാരണയ്ക്കിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം കൂറുമാറി, കൂറുമാറാത്ത തെളിവായി ഡി എന്‍ എ

മൂന്നു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. തുകയില്‍ പകുതി പെണ്‍കുട്ടിക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഏറെ കോളിളടക്കം സൃഷ്ടിച്ച കേസിന്റെ വിധിയാണുണ്ടായിരിക്കുന്നത്. വിചാരണയ്ക്കിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂറുമാറിയിരുന്നു. ഇവരോട് കോടതി വിശദീകരണം തേടി. മറുപടി തൃപ്തികരമല്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുക്കും.

അതേസമയം തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട വൈദികനും നാല് കന്യാസ്ത്രീകളുമടക്കം ആറു പേരെ വിട്ടയച്ചു. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിക്കു ജനിച്ച കുഞ്ഞിന്റെ സംരക്ഷണത്തിനു ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു.

സ്വന്തം പിതാവാണ് പീഡിപ്പിച്ചതെന്നു പെണ്‍കുട്ടി ഫാ. റോബിന്റെ ഭീഷണിപ്രകാരം ആദ്യം വ്യാജമൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും ഫാ. റോബിന് അനുകൂലമായി മൊഴിമാറ്റി. പ്രായപൂര്‍ത്തിയായെന്നും പരസ്പരസമ്മത പ്രകാരമായിരുന്നു ബന്ധമെന്നുമായിരുന്നു പുതിയ മൊഴി.

പ്രധാന സാക്ഷികളെല്ലാം കൂറുമാറിയെങ്കിലും ഡിഎന്‍എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍. വിനോദ് പ്രതിക്ക് ശിക്ഷ വിധിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Molestation case; 20 year imprisonment for accused, Kannur, News, Kerala, Top-Headlines, Molestation, Crime, case, accused, court.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia