16കാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; ഡ്രൈവര്‍മാരായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Aug 17, 2017, 20:03 IST
പയ്യന്നൂര്‍: (www.kasargodvartha.com 17/08/2017) 16കാരിയായ വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. മാത്തില്‍ ആലപ്പടമ്പിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ വിനീഷ് (27), പി സന്ദീപ് (26) എന്നിവരെയാണ് പയ്യന്നൂര്‍ സി ഐ എ പി ആസാദ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ - ഓഗസ്റ്റ് മാസത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കാങ്കോലിലെ ഒരു ഹോട്ടലിലും വീട്ടിലും വെച്ച് പല തവണകളിലായി പീഡിപ്പിച്ചത്. വിനീഷ് പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ചാണ് സന്ദീപിന്റെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. പീഡനത്തിന് ഇരയായ വിവരം പെണ്‍കുട്ടി സ്‌കൂളിലെ അധ്യാപികമാരെ അറിയിക്കുകയായിരുന്നു.
സ്‌കൂളധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലെത്തിയ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരാണ് പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ഇരുവരും മുങ്ങുകയായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് വ്യാഴാഴ്ച രാവിലെ പോലീസ് അറസ്റ്റ്ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Molestation, Auto Driver, Arrest, Crime, Police, Complaint, Investigation, Kannur, Payyannur.