സിനിമാ ഓഡിയേഷനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
Mar 3, 2019, 11:37 IST
പയ്യന്നൂര്‍:(www.kasargodvartha.com 03/03/2019) സിനിമാ ഓഡിയേഷന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരനായ യുവാവ് അറസ്റ്റില്‍. ഇരിട്ടി സ്വദേശി കെ വി രമേശ(42) നാണ് അറസ്റ്റിലായത്. ഓഡിയേഷന് പങ്കെടുക്കാനെത്തിയ കോഴിക്കോട് സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഗവ. താലൂക്ക് ആശുപത്രി റോഡിലെ വൈശാഖ് ഹോട്ടലില്‍ വെച്ചാണ് സംഭവം.
പുതുതായി ചിത്രീകരണം ആരംഭിക്കുന്ന തമിഴ് സിനിമയുടെ ഓഡിയേഷന്‍ ഹോട്ടലില്‍ നടക്കുകയാണ്. ഓഡിയേഷന് പങ്കെടുക്കാനാണ് കോഴിക്കോട് സ്വദേശിനിയായ യുവതി കൂട്ടുകാരിയുമൊത്ത് പയ്യന്നൂരിലെത്തിയത്. ഹോട്ടല്‍ മുറിയിലെത്തിയ യുവതിയെ ഹോട്ടല്‍ ജീവനക്കാരനായ കെ വി രമേശന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയവരാണ് പയ്യന്നൂര്‍ പോലീസില്‍ വിവരമറിയിച്ചത്.
പയ്യന്നൂര്‍ എസ്‌ഐ വി സിജിത്തും എഎസ്‌ഐ സുനില്‍ കുമാറും അടങ്ങുന്ന പോലീസ് സംഘമെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Payyannur, Kannur, Kerala, Top-Headlines, Molestation, Arrest, Complaint, Police, Custody, Court, Remand, Molestation attempt behind cinema audition