city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങളെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്തതായും ഭര്‍തൃമതിയുടെ പരാതി; ട്രെയിനിംഗ് സെന്റര്‍ ഉടമയ്ക്കു വേണ്ടി പോലീസ് അന്വേഷണം

പയ്യന്നൂര്‍: (www.kasargodvartha.com 25.05.2018) മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും പിന്നീട് നഗ്‌നചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്തുമെന്നുള്ള ഭര്‍തൃമതിയുടെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടന്നപ്പള്ളി സ്വദേശിനി മുപ്പത്തിനാലുകാരിയായ ഭര്‍തൃമതി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പൊലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്. കാങ്കോല്‍ കളരിക്ക് സമീപം താമസിക്കുന്ന നന്ദനത്തില്‍ നീലകണ്ഠ പൊതുവാളിന്റെ മകന്‍ വി നന്ദകുമാറിനെ (40) തിരെയാണ് പൊലീസ് കേസെടുത്തത്. കാങ്കോലിലെ ഐബിടി ട്രെയിനിംഗ് സെന്റര്‍ ഉടമയാണ് നന്ദകുമാര്‍.

2016 ലാണ് സംഭവത്തിന്റെ തുടക്കം. പയ്യന്നൂരിലെ ഒരു സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ഭര്‍തൃമതി. ഇതിനിടയിലാണ് നന്ദകുമാര്‍ ഭര്‍തൃമതിയുമായി പരിചയപ്പെടുന്നത്. പിന്നീട് തന്റെ ഉടമസ്ഥതയില്‍ കണ്ടോത്ത് സ്ഥാപനമുണ്ടെന്നും അവിടെ ജോലി തരാമെന്നും പറഞ്ഞ് ഭര്‍തൃമതിയെ കൂട്ടികൊണ്ടുപോവുകയും ജോലി ശരിയാക്കി കൊടുക്കുകയും ചെയ്തു. ഇതിന് ശേഷം മറ്റൊരു സ്ഥാപനം തുടങ്ങാന്‍ യുവതിയെയും ഭര്‍ത്താവിനെയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും പാര്‍ട്ണര്‍ഷിപ്പ് എടുപ്പിക്കുകയും പിന്നീട് സ്ഥാപനത്തിന്റെ ആവശ്യത്തിനെന്നും പറഞ്ഞ് ഭര്‍തൃമതിയെയും കൂട്ടി നന്ദകുമാര്‍ നാഗ്പൂരിലേക്ക് പോയി. അവിടെ വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതി. ഇവിടെ ഒരു മുറിയില്‍ താമസിപ്പിച്ച് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കുകയും പിന്നീട് മയക്കി കിടത്തി പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തുവത്രേ.

മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങളെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്തതായും ഭര്‍തൃമതിയുടെ പരാതി; ട്രെയിനിംഗ് സെന്റര്‍ ഉടമയ്ക്കു വേണ്ടി പോലീസ് അന്വേഷണം

പിന്നീട് ഈ നഗ്‌നചിത്രങ്ങള്‍ കാട്ടി പീഡിപ്പിക്കുകയും ബ്ലാക്ക് മെയിലും തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയിലാണ് പണവും ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയത്. ഇതേ തുടര്‍ന്ന് ഭര്‍ത്താവിന്റെ പേരിലുള്ള സ്വത്ത് മറ്റൊരാളെ ഭര്‍ത്താവായി ചൂണ്ടിക്കാട്ടി പയ്യന്നൂരിലെ ഒരു സഹകരണ ബാങ്കില്‍ പണയം വെച്ച് 45 ലക്ഷം രൂപ വായ്പയെടുത്ത് നന്ദകുമാറിന് നല്‍കിയതെന്നുമാണ് ഭര്‍തൃമതി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Kannur, payyannur, Molestation, Top-Headlines, Blackmail, complaint, Molestation and Blackmail complaint; Police investigation for Training center owner
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia