പെരിങ്ങോത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍: (www.kasargodvartha.com 30.10.2020) പെരിങ്ങോത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കാങ്കോല്‍ കാളീശ്വരം പുളുക്കൂല്‍ ദിലീപ്(34), സി പ്രജിത്ത് (35) എന്നിവരെയാണു തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. നേരത്തെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ പലയിടത്തും വച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അറസ്റ്റിലായ ദിലീപും പ്രജിത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ കഴിഞ്ഞ 14ന് ദിലീപിന്റെ ഓട്ടോറിക്ഷയില്‍ മാത്തിലിലെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു കേസ്. മടക്കാംപൊയില്‍ സുവര്‍ണന്‍, കുപ്പോള്‍ വിനീഷ്, രജീഷ് എന്നിവരെ രണ്ട് കേസുകളിലായി നേരത്തെ പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Kannur, news, Kerala, Top-Headlines, arrest, Crime, Molestation, Girl, Police, case, Molestation against minor girl; 2 more arrested