പരശ്ശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനെത്തിയ കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനിയെ തെറ്റിദ്ധരിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡനം; പ്രതി അറസ്റ്റില്‍
Nov 7, 2019, 10:17 IST
കണ്ണൂര്‍: (www.kasargodvartha.com 07.11.2019) പരശ്ശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനെത്തിയ കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനിയെ തെറ്റിദ്ധരിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കണ്ണൂര്‍ കടന്നപ്പള്ളി സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. കടന്നപ്പള്ളി ചന്തപ്പുരയിലെ പി ചന്ദ്രനെ (50)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയും അമ്മയും പറശ്ശിനിക്കടവ് ക്ഷേത്ര ദര്‍ശനത്തിനായി പയ്യന്നൂരിലെത്തിയതായിരുന്നു. ഇതിനിടെ ഇവരുമായി പരിചയപ്പട്ട ചന്ദ്രന്‍ പറശ്ശിനിക്കടവിലേക്ക് ബസില്ലെന്നു തെറ്റിദ്ധരിപ്പിച്ച് ലോഡ്ജില്‍ എത്തിച്ചു. പിന്നീട് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ സംഭവം അറിയിച്ചതിനെ തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് പോലീസിലെത്തിയത്.
കണ്ണൂര്‍ ടൗണ്‍ സി ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ് ഐ ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ലോഡ്ജില്‍ ഇയാള്‍ തിരിച്ചറിയില്‍ രേഖകള്‍ നല്‍കിയിരുന്നില്ല. ഇതിനാല്‍ ലോഡ്ജിന് സമീപത്തെ സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kannur, Top-Headlines, Molestation, Crime, Molestation against girl; accused arrested
< !- START disable copy paste -->