അമ്മയ്‌ക്കൊപ്പം ഉറങ്ങിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതി കര്‍ണാടകയിലേക്ക് കടന്നതായി പോലീസ്
May 13, 2018, 14:24 IST
പയ്യന്നൂര്‍:(www.kasargodvartha.com 13/05/2018) അമ്മയ്‌ക്കൊപ്പം ഉറങ്ങിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കര്‍ണാടകയിലേക്ക് കടന്നതായി പോലീസ്. കഴിഞ്ഞ ദിവസം പയ്യന്നുരില്‍ അമ്മയ്‌ക്കൊപ്പം രാത്രി തെരുവില്‍ ഉറങ്ങുന്നതിനിനിടെ ഏഴ് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിബേബിരാജാണ് കേരളം വിട്ട് ബംഗളൂരുവിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നപ്പോള്‍ ടവര്‍ ബംഗളൂരു ആണെന്ന് കണ്ടെത്തുകയായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ വായ പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടു പോയെങ്കിലും അല്‍പം ദൂരം ചെന്നപ്പോള്‍ കുട്ടി നിലവിളിച്ചു. ബഹളം കേട്ട് ഉണര്‍ന്ന നാടോടി കുടുംബങ്ങള്‍ യുവാവിനെ മര്‍ദ്ദിച്ച ശേഷം വിട്ടയയ്ക്കുകയായിരുന്നു.
മേയ് ഒന്‍പതിനു രാത്രിയായിരുന്നു സംഭവം. നഗരസഭാ സ്‌റ്റേഡിയത്തോടു ചേര്‍ന്ന് ഏറെക്കാലമായി കുടുംബം താമസിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്ന കാര്യം പോലീസ് രാത്രിയില്‍ത്തന്നെ അറിഞ്ഞിട്ടും കേസെടുത്തിരുന്നില്ല. അതിനിടെ പ്രതി 50,000 രൂപയുടെ ചെക്ക് കുട്ടിയുടെ പിതാവിനു നല്‍കിയതിനെത്തുടര്‍ന്നാണു പ്രശ്‌നം പുറത്തറിഞ്ഞത്. അതോടെ സംഭവം നടന്നു മൂന്നു ദിവസത്തിനു ശേഷം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, payyannur, Kannur, Kerala, Top-Headlines, Molestation, Accuse, Police,Molestation; accuse escaped to Bangalore