മട്ടന്നൂര്‍ കൊലപാതകം: ഗൂഡാലോചന പുറത്തുവരാന്‍ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് എം എം ഹസ്സന്‍
Feb 20, 2018, 18:37 IST
കാസര്‍കോട്: (www.kasargodvartha.com 20.02.2018) മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകികള്‍ സജീവ സി പി എം പ്രവര്‍ത്തകരാണന്നും ഇവര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരോട് അടുത്ത ബന്ധം പുലര്‍ത്തുന്നവരാണന്നും വ്യക്തമായിരിക്കെ, ഇനിയും ശരിയായ രീതിയില്‍ അന്വേഷണം മുന്നോട്ടു പോയി സംഭവത്തിലെ ഗൂഡാലോചന പുറത്തുവരണമെങ്കില്‍ കേസ് സി ബി ഐയെപ്പോലുള്ള ഉന്നത അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കെ പി സി സി പ്രസിഡണ്ട് എം എം ഹസ്സന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ എസ് പിയുടെ വെളിപ്പെടുത്തല്‍ അഭ്യന്തര വകുപ്പിന്റെ ഇന്നത്തെ ദുര്‍ബലാവസ്ഥ വ്യക്തമാക്കുന്നതാണന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമ രാഷ്ട്രീയത്തിനും നിയമ തകര്‍ച്ചയ്ക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ ഏപ്രില്‍ ആദ്യവാരം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനമോചനയാത്ര നടത്തും. ഇതിന്റെ ഭാഗമായി ജനസമ്പര്‍ക്ക പരിപാടികളും ഗാന്ധി സന്ദേശ പ്രചാരണ പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം കണ്ട പൈശാചിക കൊലപാതകങ്ങളില്‍ ഒന്നാണ് മട്ടന്നൂരില്‍ നടന്നതെന്ന് പരിപാടിയില്‍ സംസാരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ ഇന്ന് ഭീതിയോടെയാണ് ജീവിക്കുന്നത്. മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്രം അനുവദിക്കാത്ത സി പി എം അജണ്ട, ഭരണത്തിന്റെ തണലില്‍ നടപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വീക്ഷണം പക്ഷാചരണത്തിന്റെ ഭാഗമായുള്ള വാര്‍ഷിക വരിക്കാരെ ചേര്‍ക്കല്‍ പരിപാടിയുടെ ഉദ്ഘാടനം ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ഡോ. ശൂരനാട് രാജശേഖരന്‍, കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറിമാരായ കെ നീലകണ്ഠന്‍, നാട്ടകം സുരേഷ്, ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, മുന്‍ ഡി സി സി പ്രസിഡണ്ട് അഡ്വ സി കെ ശ്രീധരന്‍, അഡ്വ എം സി ജോസ്, പി എ അഷറഫലി, ബാലകൃഷ്ണ വോര്‍കുഡലു, ശാന്തമ്മ ഫിലിപ്, ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡണ്ടുമാര്‍, മണ്ഡലം പ്രസിഡണ്ടുമാര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, Top-Headlines, news, CBI, Murder, Congress, Kannur, M.M. Hassan, MM Hassan on Shuhaib murder case