വയനാട്ടില്‍ നിന്ന് കാണാതായ യുവാവിനെ പറശ്ശിനിക്കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Mar 15, 2022, 09:50 IST
കണ്ണൂര്‍: (www.kasargodvartha.com 15.03.2022) വയനാട്ടില്‍ നിന്ന് കാണാതായ യുവാവിനെ പറശ്ശിനിക്കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ പഴയ ഡിസ്പെന്‍സറിക്ക് സമീപം വെള്ളമുണ്ടക്കല്‍ വല്‍സരാജിന്റെ മകന് കിഷന്‍കുമാര്‍ (26) ആണ് മരിച്ചത്. പറശ്ശിനിക്കടവ് സ്കൂള്‍ ഗ്രൗന്‍ഡിലെ ആല്മരത്തില് തൂങ്ങിമരിച്ച നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയത്.
സ്കൂള്‍ അധികൃതരാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ 12 മുതല്‍ യുവാവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പടിഞ്ഞാറത്തറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിന്റെ പോകറ്റില്നിന്ന് ലഭിച്ച രേഖകളില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മാതാവ്: സതി. സഹോദരന്: കിരണ്‍.

Keywords: Kannur, News, Kerala, Top-Headlines, Death, Dead body, Police, Missing, Missing young man found dead in Parassinikadavu.