ചെറുപുഴയില്‍ നിന്നും കാണാതായ സഹോദരിമാരെ കാഞ്ഞങ്ങാട്ട് കണ്ടെത്തി
Jun 14, 2017, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.06.2017) ചെറുപുഴയില്‍ നിന്ന് കാണാതായ പതിനെട്ടും പതിനഞ്ചും വയസുള്ള സഹോദരിമാരെ കാഞ്ഞങ്ങാട്ട് നിന്നും കണ്ടെത്തി. ജൂണ്‍ ആറിന് കണ്ണൂരില്‍ നേഴ്‌സിംഗ് ക്ലാസിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ സഹോദരിമാരെയാണ് പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ കാഞ്ഞങ്ങാട് കണ്ടെത്തിയത്.
പോലീസ് ചോദ്യം ചെയ്തപ്പോള്‍ ധ്യാനത്തിന് പോയെന്നായിരുന്നു മൊഴി നല്‍കിയത്. എന്നാല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ രണ്ടു നമ്പറുകളിലേക്ക് നിരന്തരം വിളിച്ചതായി കണ്ടെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ ഇവ തളിപ്പറമ്പ് ടവറിന്റെ പരിധിയിലാണുള്ളതെന്ന് വ്യക്തമായി.
തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് തളിപ്പറമ്പ് ഡി വൈ എസ് പിയ്ക്ക് സന്ദേശം അയച്ചു. ഡി വൈ എസ് പി കെ വി വേണുഗോപാല്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടു സ്വകാര്യ ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഹൊസ്ദുര്‍ഗ് പോലീസ് പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായി. പെണ്‍കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ പരാതി ഇല്ലാത്തതിനെ തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത ബസ് ജീവനക്കാരെ വിട്ടയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kannur, Police, Investigation, Missing, Investigation, Kanhangad, Kasaragod.