Girls' Trip | വീട്ടുകാരറിയാതെ വീടുവിട്ട പ്രായപൂർത്തിയാകാത്ത 5 പെൺകുട്ടികളെയും കണ്ടെത്തി കോടതിയിൽ ഹാജരാക്കി; വീടുവിട്ടത് പണം സമ്പാദിക്കാൻ
Jan 15, 2024, 23:19 IST
പെരിങ്ങോം: (KasargodVartha) ജോലി അന്വേഷിച്ച് നാടുവിട്ട അയൽവാസികളായ പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ റെയിൽവെ പൊലീസിന്റെ സഹായത്തോടെ പെരിങ്ങോം പൊലീസ് ഷൊർണൂരിൽ കണ്ടെത്തി. നാട്ടിലെത്തിച്ച പെൺകുട്ടികളെ കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെയാണ് പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ കാണാതായത്. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ്, അന്വേഷണത്തിൽ അഞ്ച് പെൺകുട്ടികളും പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ആറുമണിക്കുള്ള ട്രെയിനിൽ കയറി ഷൊർണൂർ ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ച തോടെയാണ് റെയിൽവെ പൊലീസിൻ്റെ സഹായം തേടിയത്.
തുടർന്നാണ് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് പെൺകുട്ടികളെ കണ്ടെത്തി നാട്ടിലെത്തിച്ചത്. വീട്ടുകാരുടെ കഷ്ടപ്പാട് കണ്ട് ജോലി ചെയ്ത് പണം സംമ്പാദിക്കാനാണ് വീടുവിട്ടതെന്നാണ് പെൺകുട്ടികൾ പൊലീസിന് മൊഴി നൽകിയതെന്നാണ് വിവരം.
Keywords: News, News-Malayalam-News, Kannur, Kerala, Peringom, Kerala-News, Missing, Shornur, Police, Railway, Search, Missing girls found after search.