Missing farmer | ഇസ്രാഈലിലേക്ക് ഇരിട്ടിയില്‍ നിന്നും സര്‍കാര്‍ സംഘത്തോടൊപ്പം പോയ കര്‍ഷകനെ കുറിച്ചുള്ള വിവരം ലഭിച്ചു
Feb 19, 2023, 19:49 IST
കണ്ണൂര്‍: (www.kasargodvartha.com) സംസ്ഥാന കൃഷി വകുപ്പ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ഇസ്രാഈലിലേക്കയച്ച കര്‍ഷക സംഘത്തില്‍ നിന്ന് കാണാതായ ബിജു കുര്യന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നുമാണ് ബിജു ഭാര്യയോട് വാട്‌സ് ആപ് സന്ദേശത്തിലൂടെ പറഞ്ഞത്. ബിജുവിന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്ന് കൃഷി മന്ത്രി പി പ്രസാദ് പ്രതികരിച്ചു. എംബസിയിലും പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് ബിജു കുര്യന്‍. ഇസ്രാഈല്‍ ഹെര്‍സ്ലിയയിലെ ഹോടെലില്‍നിന്ന് ബിജുവിനെ കാണാതായെന്നായിരുന്നു പുറത്തുവന്നിരുന്ന റിപോര്‍ട്. രാത്രി ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഹോടെലിലേക്ക് പോവുന്നതിനായി സംഘത്തിലെ മറ്റെല്ലാവരുമെത്തിയ സ്ഥലത്ത് ബിജു എത്തിയിരുന്നില്ല. തുടര്‍ന്ന് കൂടെ ഉണ്ടായിരുന്നവര്‍ വിവരം ഉടന്‍തന്നെ ഇന്‍ഡ്യന്‍ എംബസി അധികൃതരെ അറിയിക്കുകയായിരുന്നു. ബിജുവിനെ കണ്ടെത്തുന്നതിനായി ഇസ്രാഈലി പൊലീസും വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു.
ബിജു സുരക്ഷിതനാണെന്ന വിവരം പുറത്തു വന്നതോടെ സര്‍കാരിന് ആശ്വാസമായിരിക്കുകയാണ്. ഇസ്രാഈലില്‍ പരിചയക്കാരുള്ള ബിജു അവിടെ ജോലിക്ക് ശ്രമിക്കുന്നതായി വിവരമുണ്ട്. മെയ് എട്ടു വരെയാണ് ഇയാളുടെ വിസാ കാലവധി. അതുകൊണ്ടു തന്നെ സര്‍കാര്‍ ചിലവില്‍ അവിടെ എത്തിയതിന് ശേഷം നിയമപ്രകാരം അവിടെ ഈ കാലയളവ് വരെ തുടരാം. എന്നാല്‍ ബിജുവിനെതിരെ അതിശക്തമായ നടപടി സ്വീകരിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇയാള്‍ ആസൂത്രിതമായി മുങ്ങിയതാണെന്നും ഇയാള്‍ക്കെതിരെ പൊലീസില്‍ സര്‍കാരിനെ വഞ്ചിച്ചതിന് പരാതി നല്‍കുമെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

Keywords: Latest-News, Kerala, Kannur, Top-Headlines, Missing, Investigation, Farmer, Missing farmer in Israel sent message to wife.
< !- START disable copy paste -->