ട്രെയിന്‍ കയറുമ്പോള്‍ 17കാരിയും യുവാവും വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Sep 16, 2014, 22:41 IST
കാസര്‍കോട്:(www.kasargodvartha.com 16.09.2014) സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ചാടിക്കയറാന്‍ ശ്രമിച്ച 17കാരിയും കൂടെയുണ്ടായിരുന്ന യുവാവും പ്ലാറ്റ്‌ഫോമിനിടയില്‍ പെട്ടു. സംഭവം കണ്ട ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ച് ചുവന്ന കൊടികാട്ടി ട്രെയിന്‍ നിര്‍ത്തിച്ചതിനാലാണ് ജീവപായം സംഭവിക്കാതിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്.
ഗുജറാത്തില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ഓഖ എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ചായ കഴിക്കാനാണ് 17കാരിയും യുവാവും ഇറങ്ങിയത്. ഇതിനിടയില്‍ ട്രെയിന്‍ വിട്ടപ്പോഴാണ് ഇരുവരും ചാടിക്കയറാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ട്രെയിനിന് അകത്തായിരുന്നു. ഇവര്‍ വിവരം അറിഞ്ഞില്ല. ഒപ്പം ട്രെയിനില്‍ നിന്നും വീണ യുവാവ് പെണ്‍കുട്ടിയുടെ ബന്ധുവല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ചതിന് കണ്ണൂര്‍ സ്വദേശി മനോജ് എന്ന യുവാവിനെതിരെ ആര്‍.പി.എഫ്. കേസ് എടുത്തിട്ടുണ്ട്. സംഭവം കണ്ട് റെയില്‍വേ സ്‌റ്റേഷനില്‍ കൂട്ടനിലവിളിയാണ് ഉയര്‍ന്നത്.
ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് ഇരുവരും പാളത്തനടിയിലേക്ക് വീഴാതിരുന്നതെന്ന് ആര്‍.പി.എഫും ദൃക്‌സാക്ഷികളും പറഞ്ഞു. താഴെവീണപ്പോള്‍ ഇരുവര്‍ക്കും നിസാര പരിക്ക് സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന പുറപ്പെട്ട ട്രെയിന്‍ അല്പ സമയം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. പെണ്‍കുട്ടി യുവാവിനൊപ്പം പുറത്തിറങ്ങിയതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Accident, Kannur, kasaragod, Kerala, Railway station, Train, Girl, Youth, Miraculous escapes for Youngster and girl
Advertisement: