ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്; മാലമോഷണക്കേസില്‍ രൂപ സാദൃശ്യം വെച്ച് ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയതായുള്ള സ്ത്രീയുടെ പരാതിയില്‍ എസ് ഐയും എ എസ് ഐയും ഹാജരായി, മറുപടിക്ക് സമയം ചോദിച്ചു
Jan 15, 2019, 17:40 IST
കാസര്‍കോട്: (www.kasargodvartha.com 15.01.2019) കണ്ണൂര്‍ ജില്ലകളിലെ പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍കോട് കളക്ടറേറ്റില്‍ സിറ്റിംഗ് നടത്തി. 15 പരാതികള്‍ പരിഗണിച്ചു. രണ്ടു പരാതികളില്‍ തീര്‍പ്പു കല്‍പ്പിച്ചു. മക്രേരി ചോരക്കുളം പ്രദേശത്ത് വനിതയുടെ മാലതട്ടിപ്പറിച്ചു കൊണ്ടുപോയ കേസില്‍ നിരപരാധിയായ ഭര്‍ത്താവിനെ രൂപ സാദൃശ്യം ആരോപിച്ചു കള്ളക്കേസില്‍ അകപ്പെടുത്തിയെന്ന തലശ്ശേരി കതിരൂര്‍ സ്വദേശിനിയുടെ പരാതിയില്‍ ചക്കരക്കല്ല് എസ് ഐ ബിജു, എ എസ് ഐമാരായ ഉണ്ണികൃഷ്ണന്‍, യോഗേഷ് എന്നിവര്‍ ഹാജരായി.
മറുപടിക്ക് സമയം ചോദിച്ചതിനെ തുടര്‍ന്ന് കേസ് പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി വെച്ചു. അപേക്ഷ നല്‍കിയിട്ടും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കിയില്ലെന്ന വെള്ളരിക്കുണ്ട് സ്വദേശിയുടെ പരാതിയില്‍ ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എജ്യുക്കേഷനോട് വിശദീകരണം ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലാ കളക്ടറില്‍ നിന്നും പ്രത്യേക അനുമതിയോടെ കുഴല്‍ കിണര്‍ നിര്‍മ്മിച്ചെങ്കിലും നാട്ടുകാര്‍ വെള്ളമെടുക്കാന്‍ സമ്മതിക്കുന്നില്ലെന്ന ചെമ്പിലോട് പഞ്ചായത്ത് സ്വദേശിനിയുടെ പരാതിയില്‍ കണ്ണൂര്‍ ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പുതുതായി ഒരു പരാതിയും കൂടി സ്വീകരിച്ചു.
സിറ്റിംഗിന് ന്യൂനപക്ഷ കമ്മീഷന്‍ അംഗം ടി.വി മുഹമ്മദ് ഫൈസല്‍ നേതൃത്വം നല്‍കി. അടുത്ത സിറ്റിംഗ് ഫെബ്രുവരി 13ന് രാവിലെ പത്തു മണിക്ക് കണ്ണൂര്‍ ജില്ലാ കളക്ടറേറ്റില്‍ നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kannur, Minority commission sitting; 2 complaints solved
< !- START disable copy paste -->