city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തോടൊപ്പം ബേക്കലിലേക്ക് ലക്ഷ്വറി ബോട്ട് സര്‍വീസിനുള്ള സാധ്യത ആരായും: തുളസീദാസ്

കണ്ണൂര്‍: (www.kasargodvartha.com 05.04.2018) വരുന്ന ഡിസംബറില്‍ കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തോടൊപ്പം കണ്ണൂരില്‍ നിന്നും ബേക്കലിലേക്ക് ലക്ഷ്വറി ബോട്ട് സര്‍വീസിനുള്ള സാധ്യത ആരായുമെന്ന് കണ്ണൂര്‍ വിമാനത്താവള എം.ഡി സൂചിപ്പിച്ചു. വ്യാഴാഴ്ച രാവിലെ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രതിനിധി സംഘം കണ്ണൂര്‍ അന്തര്‍ദേശീയ വിമാനത്താവളം സന്ദര്‍ശിച്ചപ്പോഴാണ് വിമാനത്താവളം എം.ഡി യും മുന്‍ എയര്‍ ഇന്ത്യ സിഎംഡിയുമായിരുന്ന തുളസീദാസ് ഇക്കാര്യം സൂചിപ്പിച്ചത്.

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തോടൊപ്പം ബേക്കലിലേക്ക് ലക്ഷ്വറി ബോട്ട് സര്‍വീസിനുള്ള സാധ്യത ആരായും: തുളസീദാസ്


കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തോടൊപ്പം ബേക്കലിലേക്ക് ലക്ഷ്വറി ബോട്ട് സര്‍വീസിനുള്ള സാധ്യത ആരായും: തുളസീദാസ്


അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ബേക്കലിന് കൂടി പ്രയോജനപ്പെടുന്ന കണക്ടീ സിറ്റിയുടെ കാര്യം ഭാരവാഹികള്‍ ഉന്നയിച്ചു. തളിപ്പറമ്പില്‍ നിന്നും നാല് വരി റോഡ് സജീവ പരിഗണന വിഷയമാണെന്ന് അദ്ദേഹം അറിയിച്ചു. ഇത് കൂടാതെയാണ് ജലമാര്‍ഗ്ഗം ബേക്കലിലേക്ക് ഒരു ലക്ഷ്വറി ബോട്ട് സര്‍വ്വീസ് തുടങ്ങുവാനുള്ള സാധ്യത ആരായുമെന്ന് എം.ഡി അറിയിച്ചത്. പെരിയയിലെ ചെറുവിമാനത്താവളം യഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ തന്നെ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി സര്‍വ്വീസ് തുടങ്ങുക എന്നത് അപ്രായോഗികമാണെന്നും പക്ഷേ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന നയം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിവിസ്തൃതമായ കണ്ണൂര്‍ വിമാനത്താവളം വളരെ ആകര്‍ഷകമായ ഇന്റീരിയറുകളാല്‍ സമ്പന്നമാണ്. റണ്‍വേയുടെ പണി മിക്കവാറും പൂര്‍ത്തിയായി. ലോഞ്ചില്‍ സുരക്ഷാ ക്രമീകരണങ്ങളൊഴിച്ച് ബാക്കി മിക്കവാറും പണികള്‍ പൂര്‍ത്തിയായി. ഡിസംബറില്‍ വിമാനത്താവള ഉദ്ഘാടനം പ്രതീക്ഷിക്കാമെന്നും എം.ഡി സൂചിപ്പിച്ചു.

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തോടൊപ്പം ബേക്കലിലേക്ക് ലക്ഷ്വറി ബോട്ട് സര്‍വീസിനുള്ള സാധ്യത ആരായും: തുളസീദാസ്

ശ്യാംപ്രസാദ്, മുജീബ് അഹ് മദ്, സമദ്, കെ സി ഇര്‍ഷാദ്, എന്‍ എ അബ്ദുല്‍ ഖാദര്‍, ഷിഹാബ് സല്‍മാന്‍, ഫാറൂഖ്, പ്രസാദ് മണിയാണി, ഒ കെ മുഹമ്മദ്, റഈസ്, ജലീല്‍ മുഹമ്മദ്, സിദ്ദീഖ് പ്ലാനെറ്റ് ഫാഷന്‍ എന്നിവരാണ് കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kannur, Kerala, News, Top-Headlines, Airport, Md Thulasidas indicated the possibility of luxury boat service from Kannur to Bekal.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia