city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

K Sudhakaran | കത്ത് വിവാദം: 'മേയര്‍ സമൂഹത്തോട് മാപ്പുപറയണം'; അല്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകണമെന്ന് കെ സുധാകരന്‍; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം

തലശേരി: (www.kasargodvartha.com) തൊഴില്‍ ദാന കത്തില്‍ കുരുങ്ങിയ തിരുവനന്തപുരം മേയര്‍ സമൂഹത്തോട് മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം രാജിവെച്ച് ഒഴിയണമെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മേയര്‍ ചെറിയ പ്രായമാണ്. തെറ്റും ശരിയും ഇപ്പോഴും മനസിലാക്കാന്‍ സാധിച്ചിട്ടില്ല. അതാണ് ഏറ്റവും വലിയ അപകടം. കത്ത് സംബന്ധിച്ച എല്ലാ വിധ തെളിവുകളും മാധ്യമങ്ങളുടെയും മറ്റു രാഷ്ട്രീയക്കാരുടെയും സ്വന്തം പാര്‍ടിക്കാരുടെയും കൈകളിലുണ്ട്. ഇത് നിഷേധിക്കുന്നത് ബാലിശവും മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗവുമായി മാത്രമായിട്ടേ കാണാനാവൂ.
          
K Sudhakaran | കത്ത് വിവാദം: 'മേയര്‍ സമൂഹത്തോട് മാപ്പുപറയണം'; അല്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകണമെന്ന് കെ സുധാകരന്‍; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം

മേയര്‍ കൊടുത്ത കത്തിന്റെ കോപികള്‍ ആളുകളുടെ കയ്യില്‍ കിടക്കുകയാണ്. അനുകുമാര്‍ കൊടുത്ത കത്തിന്റെ കോപിയും മാധ്യമങ്ങളുടെയും ജനങ്ങളുടെയും കയ്യില്‍ കിടക്കുന്നുണ്ട്. പാര്‍ടി സെക്രടറിക്ക് കൊടുക്കുന്ന ലെറ്ററില്‍ സീല്‍ വച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പറയുന്നത്. പാര്‍ടി സെക്രടറിക്കു കൊടുക്കുന്ന കത്തില്‍ എന്തിനാണ് സീല്‍ വെക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു.

ഔദ്യോഗികമായി കൊടുക്കുമ്പോള്‍ മാത്രമെ സീല്‍ ആവശ്യമുള്ളൂ. ഇത് ന്യായീകരണത്തിന്റെ വാദത്തിനപ്പുറം ഒരു വിലയും ഇതിനു കൊടുക്കാനില്ല. തെറ്റാണ് ചെയ്തത്. അത് ആര്യമാത്രമല്ല, കേരളത്തിലെ ഗവണ്‍മെന്റ് മൊത്തം ചെയ്യുന്നത് പൊതു നയത്തിന്റെ ഭാഗമാണ്. വിസിയുമായുള്ള സംഘര്‍ഷത്തിന്റെ കാരണം പാര്‍ടിയുടെ നോമിനികള്‍ക്ക് യൂണിവേഴ്സിറ്റികളിലും കോളജുകളിലും മറ്റും നിയമനം കൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നതുകൊണ്ടാണ്.

എല്ലാ മേഖലകളിലും സ്വന്തം പാര്‍ടിക്കാരെയും അവരുടെ മക്കളെയും അവരുടെ നോമിനികളെയും മറ്റും കുത്തിനിറയ്ക്കുന്ന സിപിഎമിന്റെ നെറികെട്ട രാഷ്ട്രീയ ഭരണ ശൈലിയാണ് ഇതിന്റെ അടിസ്ഥാന ഘടകം. അതിന്റെ ഒരു ബിന്ധു മാത്രമാണ് ആര്യ രാജേന്ദ്രന്‍. മറ്റുള്ള എല്ലാവരും കാട് വെട്ടിത്തെളിയിക്കുമ്പോള്‍ ഇദ്ദേഹം ഒരു കുറ്റിക്കാട് വെട്ടിത്തെളിയിക്കാന്‍ പോയി എന്നു മാത്രമേയുള്ളൂ.

സംഭവം മേയര്‍ നിഷേധിക്കുന്നതില്‍ അര്‍ഥമില്ല. അത് മേയര്‍ക്കും അവരുടെ സ്റ്റാറ്റസിനും യോജിച്ചതല്ല. തെറ്റു പറ്റിയെങ്കില്‍ മേയര്‍ സമൂഹത്തോട് മാപ്പുപറയാന്‍ തയ്യാറാവണം. അല്ലെങ്കില്‍ രാജി വെച്ച് പുറത്തുപോവണമെന്നും സുധാകരന്‍ പറഞ്ഞു. ന്യയീകരിച്ചു നിന്നാല്‍ സമൂഹം പൊറുക്കില്ല. ഇതിനൊരു തീരുമാനം വരുന്നതു വരെ യുഡിഎഫും കോണ്‍ഗ്രസും, യൂത് കോണ്‍ഗ്രസും കെ എസ് യുവും സമരമുഖത്തുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം നേതാക്കളുടെ മുന്നില്‍ തൊപ്പിയൂരി സല്യൂട് അടിക്കുന്ന അടിമകളായി കേരളത്തിലെ പൊലീസ് മാറി - കെ സുധാകരന്‍
        
K Sudhakaran | കത്ത് വിവാദം: 'മേയര്‍ സമൂഹത്തോട് മാപ്പുപറയണം'; അല്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകണമെന്ന് കെ സുധാകരന്‍; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം

തലശേരി: സിപിഎം നേതാക്കളുടെ മുന്നില്‍ തൊപ്പിയൂരി സല്യൂട് അടിക്കുന്ന അടിമകളായി കേരളത്തിലെ പൊലീസ് മാറിയെന്ന് കെ സുധാകരന്‍ പറഞ്ഞു. തലശേരി ജെനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറുവയസുകാരന്‍ ഗണേശനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.

തലശേരി സംഭവത്തില്‍ സിപിഎമിന്റെ ജില്ലാ നേതാക്കള്‍ മണിക്കൂറുകള്‍ വെച്ച് പൊലീസിനെ വിളിക്കുകയും കുഞ്ഞിനെ ക്രൂരമായി അക്രമിച്ച പ്രതിയെ വിട്ടയക്കുകയുമായിരുന്നു. അത്തരം ഒരു ക്രിമിനലിനെ അറസ്റ്റു ചെയ്യുന്നതിനു പകരം പൊലീസ് അവനെ സഹായിക്കുകയാണ് ചെയ്തത്. പ്രശ്നം വഷളായപ്പോഴാണ് പൊലീസ് നടപടിക്കൊരുങ്ങിയത്. സ്വന്തം പാര്‍ടിക്കകത്തുനിന്നും പോലും പ്രശ്നങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ദുഷിച്ചതും ക്രൂരവും നികൃഷ്ടവുമായ മനസിന്റെയും ഉടമയ്ക്കുമാത്രമെ ഇത്രയൊക്കെ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് ആര്‍ക്കാണ് മനസിലാക്കാന്‍ സാധിക്കാത്തത്. ഇത്തരം പ്രതിയെ കസ്റ്റഡിയില്‍ എടുക്കാതെ വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. സംഭവത്തില്‍ പൊലീസ് കള്ളക്കളി കളിച്ചിട്ടുണ്ട്, പ്രതിയെ സഹായിച്ചിട്ടുണ്ട്. സിപിഎമിന്റെ നേതാക്കള്‍ ഇതില്‍ ഇടപെട്ടിട്ടുണ്ട്. അവരുടെ സ്വാധീനത്തില്‍ മാത്രമാണ് പൊലീസ് അക്രമിച്ചയാളെ വിട്ടയച്ചത്. പൊലീസിന്റെ ഭാഗത്ത് ഇന്നും അവശേഷിക്കുന്നത് ഇന്നും ധാര്‍ഷ്ട്യബുദ്ധിയാണ്.

യജമാനന്‍മാരെ കാണുന്ന പട്ടിയെപ്പോലെ സിപിഎമുകാരെ കാണുമ്പോള്‍ പൊലീസ് വാലാട്ടുകയാണ്. കേരളത്തിലെ പൊലീസിന് നീതി നടപ്പിലാക്കാനുള്ള നട്ടെല്ലുവേണം. അതിനുള്ള ആര്‍ജവമില്ലെങ്കില്‍ കാക്കി യൂണിഫോം അഴിച്ചുവെച്ച് പൊലീസ് പോകണം. സമൂഹം ഈ പൊലീസിനെ ഉള്‍ക്കൊള്ളില്ല, ഇന്നല്ലെങ്കില്‍ നാളെ പൊട്ടിത്തെറിയുണ്ടാവും. രാഷ്ട്രീയ പാര്‍ടികളില്‍ ക്രിമിനലുകള്‍ ഉണ്ട്, പൊലീസില്‍ ക്രിമിനലുകളെ കേട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പരാതിയും കൊണ്ട് പൊലീസ് സ്റ്റേഷനില്‍ പോയാല്‍ അടിക്കുക, കാര്‍ തടഞ്ഞു വെച്ച് ഡ്രൈവറെയും മുതലാളിയെയും മര്‍ദിക്കുക, പൊലീസുകാര്‍ ഇതു പോലെ ക്രിമിനലുകള്‍ ആവുന്നതെങ്ങിനെയെന്നും സുധാകരന്‍ ചോദിച്ചു.

സമൂഹത്തില്‍ പടര്‍ന്നു പന്തലിക്കുന്ന ലഹരിയെ തടയാന്‍ ഇവിടുത്തെ പൊലീസിന് സാധിക്കുന്നുണ്ടോ, ക്രമസമാധാനം പാലിക്കാന്‍ പൊലീസിനു സാധിക്കുന്നുണ്ടോ, നിയമവും നീതിയും നടപ്പിലാക്കാന്‍ പോലും പൊലീസിനു സാധിക്കുന്നില്ല. ഒരു വിഭാഗം ആളുകള്‍ പാര്‍ടി നേതൃത്വത്തിനു മുമ്പില്‍ തൊപ്പി ഊരി സല്യൂട് ചെയ്യുന്ന സിപിഎമിന്റെ അടിമകളാണ് കേരളത്തിലെ പൊലീസെന്നും അതുകൊണ്ട് കേരള സമൂഹത്തിന് പൊലീസില്‍ നിന്നും നീതിലഭിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, K.Sudhakaran-MP, Congress, CPM, Political-News, Politics, Police, Thiruvananthapuram, Mayor Arya, Mayor should apologise to society, says K Sudhakaran.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia