city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബുള്ളറ്റ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മാതൃഭൂമി ന്യൂസ് ചാനല്‍ ക്യാമറമാന്‍ മരിച്ചു

കണ്ണൂര്‍: (www.kasargodvartha.com 12.02.2019) ബുള്ളറ്റ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മാതൃഭൂമി ന്യൂസ് ചാനല്‍ ക്യാമറമാന്‍ മരിച്ചു. മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ ക്യാമറാമാന്‍ പ്രതീഷ് എം. വെള്ളിക്കീല്‍ (35) ആണ് മരിച്ചത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ചുങ്കത്ത് വെച്ചാണ് അപകടമുണ്ടായത്. പ്രതീഷ് ഓടിച്ചിരുന്ന ബുള്ളറ്റ് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പ്രതീഷ് അരമണിക്കൂറോളം മരണത്തോട് മല്ലിട്ടതായാണ് സംശയിക്കുന്നത്. ഇതുവഴി വന്ന ഒരു ബൈക്ക് യാത്രക്കാരന്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വളപട്ടണം പാലത്തിന്റെ മുകളില്‍ നിന്നും മീന്‍ പിടിക്കുന്നവര്‍ ഓടിയെത്തി പ്രതീഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളിക്കീലിലെ പരേതനായ മണിയമ്പാറ നാരായണന്‍ - നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഹേഷ്മ (പാപ്പിനിശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് കണ്ണപുരം ശാഖ). സഹോദരങ്ങള്‍: അഭിലാഷ്, നിധീഷ്. നേരത്തെ സീല്‍ ടി വി, ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഏഴു വര്‍ഷമായി മാതൃഭൂമി ന്യൂസില്‍ ക്യാമറാമാനാണ്.

പ്രതീഷിന്റെ ആകസ്മിക മരണം നാട്ടുകാരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. കണ്ണൂരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താ സമ്മേളനം മാറ്റിവെച്ചു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വെള്ളിക്കീല്‍ കൈരളി വായനശാലയിലും പൊതുദര്‍ശനത്തിനു വെച്ച ശേഷം വീട്ടിലേക്കു കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് രണ്ടിന് വെള്ളിക്കീല്‍ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.
ബുള്ളറ്റ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മാതൃഭൂമി ന്യൂസ് ചാനല്‍ ക്യാമറമാന്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mathrubhumi Cameraman died in Accident, Kannur, news, Top-Headlines, Accident, died, Electric post, Accidental-Death, hospital, Death, Press meet, Deadbody, Postmortem, Obituary, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia