കണ്ണൂരില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; സഹോദരന് അറസ്റ്റില്‍
Aug 1, 2021, 12:24 IST
കണ്ണൂര്‍: (www.kasargodvartha.com 01.08.2021) കണ്ണൂര്‍ പടിയൂരില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലയോട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരനെ അറസ്റ്റ് ചെയ്തു. സഹോദരന് ബിനു മദ്യലഹരിയില്‍ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു എന്നാണ് വിവരം.
പരിക്കേറ്റ് ചികിത്സയിലായിരിക്കെയാണ് മഹേഷ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് മഹേഷിനെ ബിനു കുത്തിയത്. മറ്റൊരു കൊലക്കേസില്‍ കൂടി പ്രതിയാണ് ബിനു.
Keywords: Kannur, News, Kerala, Top-Headlines, Treatment, Arrest, Crime, Injured, hospital, Man who undergoing treatment in Kannur died