മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തിയ 100 പവന്‍ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍
Oct 13, 2019, 12:35 IST
കണ്ണൂര്‍: (www.kasargodvartha.com 13.10.2019) അനധികൃതമായി കടത്തുകയായിരുന്ന 100 പവനിലധികം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ അറസ്റ്റിലായി. പള്ളിക്കര മൗവ്വലിലെ ശരീഫ് ആണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം.
അബുദാബിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തില്‍ എത്തിയ ശരീഫ് 899 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി പ്രത്യേക പൊതിഞ്ഞ് തന്റെ മലദ്വാരത്തില്‍ ഒളിപ്പിച്ച് പുറത്തുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് അധികൃതര്‍ സ്വര്‍ണം കണ്ടെത്തിയത്.
പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ ആകെ മൂല്യം ഏകദേശം 28 ലക്ഷം രൂപ വരുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Keywords: Kerala, news, Kannur, gold, kasaragod, Airport, arrest, Abudhabi, Man smuggling gold worth Rs 28 lac arrested at Kannur airport