കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവേട്ട; 29 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പിടിയിലായത് കാസര്‍കോട് സ്വദേശി
Jul 14, 2020, 10:40 IST
മട്ടന്നൂര്‍: (www.kasargodvartha.com 14.07.2020) കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവേട്ട. 29.70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ പിടിയിലായി. ദുബൈയില്‍ നിന്നും എത്തിയതായിരുന്നു ഇര്‍ഫാന്‍. പരിശോധനയിലാണ് ജീന്‍സിനുള്ളില്‍ പ്രത്യേകം തയാറാക്കിയ പാളിക്കുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.
മിശ്രിതം വേര്‍തിരിച്ചപ്പോള്‍ 29.70 ലക്ഷം രൂപയ്ക്ക് തുല്യമായ 600 ഗ്രാം സ്വര്‍ണം ലഭിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ചാര്‍ട്ടേഡ് വിമാനം വഴി ആറു കേസുകളിലായി 11 പേരാണ് ഇതുവരെ അറസ്റ്റിലായത്. 2 കോടി 27 ലക്ഷം രൂപയ്ക്ക് തുല്യമായ സ്വര്‍ണം പിടികൂടി. അറസ്റ്റിലായവര്‍ എല്ലാവരും വിസിറ്റിങ് വീസയില്‍ വിദേശത്ത് എത്തിയവരാണ്.
കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ.വികാസിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ കെ.സുകുമാരന്‍, സി.വി.മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍.അശോക് കുമാര്‍, യദു കൃഷ്ണന്‍, കെ.വി.രാജു, സന്ദീപ് കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
Keywords: Kasaragod, Kerala, news, Top-Headlines, Kannur, gold, Airport, Man held with Gold in Kannur Airport
< !- START disable copy paste -->