കണ്ണൂരിലെ ജ്വല്ലറി ജീവനക്കാരന്‍ കാസര്‍കോട്ട് ട്രെയിന്‍ തട്ടിമരിച്ചനിലയില്‍
Mar 3, 2013, 16:00 IST
P.P. Anashwar |
ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 50 മീറ്റര്‍ വടക്ക് ഭാഗത്താണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ ഉടലും തലയും വേര്‍പെട്ട നിലയിലായിരുന്നു. ട്രെയിന്‍ ഇറങ്ങി പോകുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. വിവരം റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ട് എത്തിയിട്ടുണ്ട്.
പതിവുപോലെ ശനിയാഴ്ച രാവിലെ അനശ്വര്‍ ജോലിക്ക് പോയതായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാത്രി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ചില ദിവസങ്ങളില്‍ ജ്വല്ലറിയില്‍ തന്നെ തങ്ങി പിറ്റേന്നാണത്രെ വീട്ടില്‍ വരാറ്. അനശ്വര്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. എന്നാല്‍ ആത്മഹത്യയിലേക്ക് നയിക്കാനിടയായ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമായിട്ടില്ല. അനിതയാണ് മാതാവ്. നവ്യ ഏക സഹോദരിയാണ്.

Keywords: Kannur, kasaragod, Railway station, Police, Train, jwellery-agent, Kerala, suicide, P.P. Anashwar, Chalod, Krishna Nivas, Dead body, Hospital, Family, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.