പോലീസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു
Jul 11, 2019, 20:28 IST
പയ്യന്നൂര്‍: (www.kasargodvartha.com 11.07.2019) പോലീസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു. പപ്പാരട്ടയിലെ കല്ലുകെട്ട് തൊഴിലാളി ഇളയടത്ത്രാജന്‍ (40) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 മണിയോടെ കാങ്കോലിലെ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ അസി. കമാന്റര്‍ വിശ്വനാഥനെ മാത്തില്‍ ചൂരലിലുള്ള വീട്ടില്‍ കൊണ്ടുവിട്ട ശേഷം തിരിച്ചു പോവുകയായിരുന്ന പോലീസ് ജീപ്പാണ് റോഡ് മുറിച്ചു കടക്കുകയായിരുന്ന രാജനെ ഇടിച്ചിട്ടത്.
പരിക്കേറ്റ രാജനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലും ഇതേ ജീപ്പില്‍ തന്നെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും പരിയാരത്തെത്തുമ്പോഴേക്കും അപകടമുണ്ടാക്കിയ ജീപ്പ് സ്ഥലം വിട്ടിരുന്നതായി ആക്ഷേപമുണ്ട്. മെഡിക്കല്‍ കോളേജാശുപത്രിയിലെ ചികിത്സക്കിടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് രാജന്‍ മരിച്ചത്. അപകടമുണ്ടാക്കിയ ജീപ്പില്‍ പയ്യന്നൂര്‍ സ്വദേശിയായ എ ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്.
അപകടമുണ്ടാക്കിയ വാഹനം പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കക്കറ സ്വദേശിയായ രാജന്‍ വിവാഹ ശേഷം കാങ്കോലിലാണ് താമസം. കണ്ണന്‍-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇ അജിത. മക്കള്‍: ആര്യരാജ്, അശ്വിന്‍രാജ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, payyannur, Top-Headlines, Police, Jeep, Accident, Death, Kannur, Man died after police jeep hit
< !- START disable copy paste -->