city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Died | കാര്‍ കിണറ്റില്‍ വീണ് ഗ്യഹനാഥന് പിന്നാലെ മകനും വിടവാങ്ങി; അപകടം സംഭവിച്ചത് സഹോദരൻ നൽകിയ കാറിൽ മകനെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നതിനിടെ

കണ്ണൂർ: (www.kasargodvartha.com) മകനെ കാര്‍ ഡ്രൈവിങ് പരിശീലിപ്പിക്കുന്നതിനിടെ ആള്‍മറ തകര്‍ത്ത് കിണറ്റില്‍ വീണ്  വയോധികനും മകനും മരിച്ച സംഭവം നാടിന് ഞെട്ടലായി. ആലക്കോട് കരുവഞ്ചാല്‍ നെല്ലിക്കുന്നിലാണ് അപകടം നടന്നത്. താരമംഗലത്ത് മാത്തുക്കുട്ടി (60), മകന്‍ ബിന്‍സ് (19) എന്നിവരാണ് മരിച്ചത്. വീട്ടുമുറ്റത്തെ കിണറ്റിലാണ് കാര്‍ വീണത്. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. അപകടം നടന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാത്തുക്കുട്ടിയും വൈകുന്നേരം മൂന്നുമണിയോടെ പുത്രനും  മരണമടയുകയായിരുന്നു.
                  
Died | കാര്‍ കിണറ്റില്‍ വീണ് ഗ്യഹനാഥന് പിന്നാലെ മകനും വിടവാങ്ങി; അപകടം സംഭവിച്ചത് സഹോദരൻ നൽകിയ കാറിൽ മകനെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നതിനിടെ

കാര്‍ റിവേഴ്‌സ് ഗിയറിലെടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും തളിപ്പറമ്പില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സുമാണ് മാത്തുക്കുട്ടിയെയും ബിന്‍സിനെയും പുറത്തെടുത്തത്. തൊട്ടടുത്ത ആലക്കോട് സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും മാത്തുക്കുട്ടി മരണമടയുകയായിരുന്നു.
                
Died | കാര്‍ കിണറ്റില്‍ വീണ് ഗ്യഹനാഥന് പിന്നാലെ മകനും വിടവാങ്ങി; അപകടം സംഭവിച്ചത് സഹോദരൻ നൽകിയ കാറിൽ മകനെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നതിനിടെ

പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് ബിൻസ് മരിച്ചത്. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി. ബിഷപിന്റെ കാര്‍ സഹോദരന് നല്‍കുകയായിരുന്നു. ഇതാണ് അപകടത്തില്‍പ്പെട്ടത്.

പരേതരായ ലൂക്കോസ്- അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മരിച്ച മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റുമക്കള്‍: ആന്‍സ്, ലിസ്, ജിസ്. മറ്റൊരു സഹോദരന്‍: ജോയി. മൃതദേഹങ്ങൾ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Keywords: Man died after car fell into a well, Kerala, Kannur, Top-Headlines, News, Dead, Accident, Injured, Car.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia