ബസില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍
May 5, 2019, 10:18 IST
കണ്ണൂര്‍: (www.kasargodvartha.com 05.05.2019) ബസില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കര്‍ണാടക സ്വദേശി കണ്ണൂരില്‍ അറസ്റ്റിലായി. കര്‍ണാടക വിരാജപേട്ട വേട്ടോളി പോസ്റ്റിലെ എം എം ഹംസയെ (56)യാണ് കൂട്ടുപുഴ ചെക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ഉദയകുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും നൂറ് പൊതികളിലായി സൂക്ഷിച്ച നിലയില്‍ 110 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
വിരാജ്‌പേട്ടയില്‍ നിന്നും തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന എസ്.ആര്‍.എസ് ബസിലാണ് ഇയാള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. തലശേരി ഭാഗത്ത് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Mangalore, Top-Headlines, Man arrested with Ganja
< !- START disable copy paste -->
Keywords: Kerala, news, Kannur, Mangalore, Top-Headlines, Man arrested with Ganja
< !- START disable copy paste -->