കാസർകോട് നഗരത്തിൽ കണ്ണൂർ സ്വദേശിയുടെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ
Jul 14, 2021, 14:06 IST
കാസർകോട്: (www.kasargodvartha.com 14.07.2021) നഗരത്തിലെ ശൗചാലയത്തിൽ നിന്നിറങ്ങിയ കണ്ണൂർ സ്വദേശിയുടെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അർശാദ് (35) ആണ് അറസ്റ്റിലായത്. ആരിഫ് (45) ആണ് ഇനി പിടിയിലാവാനുള്ളത്.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കാസർകോട് പഴയ ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. കണ്ണൂർ പുളിങ്ങോം സ്വദേശി മുഹമ്മദലിയാണ് പരാതി നൽകിയിരിക്കുന്നത്. ഇദ്ദേഹം ശൗചചാലയത്തിൽ കയറി തിരികെ വരുമ്പോൾ യുവാക്കൾ ഭീഷണിപ്പെടുത്തി 200 രൂപയും 15000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്നെന്നാണ് പരാതി.
കാസർകോട് മല്ലികാർജുന ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് എസ് ഐ ശെയ്ഖ് അബ്ദുർ റസാഖും സംഘവും ചേർന്ന് പ്രതിയെ പിടികൂടിയത്.
Keywords: Kasaragod, Kerala, News, Kannur, Top-Headlines, Theft, Robbery, Mobile Phone, Vidya Nagar, Police, Police-station, Arrest, Busstand, Complaint, Investigation, Man arrested for stealing money and mobile phone.
< !- START disable copy paste -->