city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാര്‍ യാത്രക്കാരന്റെ 10 പവന്‍ കൊള്ളയടിച്ച പള്ളിക്കര സ്വദേശി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: (www.kasargodvartha.com 29/05/2015) കാര്‍ യാത്രക്കാരന്റെ 10 പവന്‍ തൂക്കംവരുന്ന മാല കൊള്ളയടിച്ച പള്ളിക്കര സ്വദേശി കണ്ണൂരില്‍ പിടിയിലായി. പള്ളിക്കര ബിലാല്‍ നഗറിലെ അഹ്മദ് കബീറി (29) നെയാണ് അറസ്റ്റുചെയ്തത്. കണ്ണൂര്‍ വിമാനത്താവള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ഗുരുദാസ് സി നായകിന്റെ മാലയാണ് കവര്‍ന്നത്. ഇക്കഴിഞ്ഞ മെയ് 12ന് പുലര്‍ച്ചെ വളപട്ടണം കീച്ചേരീ ദേശീയ പാതയിലെ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം നടന്നത്.

വളപട്ടണം സി.ഐ. കെ.വി. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കബീറിനെ പിടികൂടിയത്. കബീറിനെ ചോദ്യം ചെയ്തതിനെതുടര്‍ന്ന് നീലേശ്വരത്തെ ഒരു ജ്വല്ലറിയില്‍ നിന്നും സ്വര്‍ണത്തിന്റെ ഒരു ഭാഗം പോലീസ് കണ്ടെടുത്തു. മൂര്‍ഖന്‍ പറമ്പിലേക്ക് സ്‌കോര്‍പിയോ കാറില്‍ പോകുമ്പോള്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ഉറക്കം വന്നതിനെ തുടര്‍ന്ന് കീച്ചേരി പെട്രോള്‍ പമ്പിന് സമീപം കാര്‍ നിര്‍ത്തിയിട്ട് അതിനകത്ത് ഉറങ്ങുകയായിരുന്നു ഗുരുദാസ്.

ഇതിനിടയില്‍ റിട്‌സ് കാറില്‍ അഹ്മദ് കബീറും കൂട്ടാളികളും എത്തുകയും ടോര്‍ച്ച് തെളിച്ച് തട്ടിവളിക്കുകയും ചെയ്തു. ഗ്ലാസ് തുറന്നപ്പോഴാണ് കഴുത്തിലുണ്ടായ മാല പൊട്ടിച്ച് സംഘം കടന്നുകളഞ്ഞത്. ബഹളംവെച്ച ഗുരുദാസ് കാറില്‍തന്നെ സംഘത്തെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. സ്ഥലപരിചയമില്ലാത്തതിനാല്‍ പിറ്റേദിവസം രാവിലെ മൂര്‍ഖന്‍ പറമ്പിലെത്തി സുഹൃത്തുക്കളോട് വിവരം പറയുകയും വളപട്ടണം പോലീസിലെത്തി പരാതി നല്‍കുകയുമായിരുന്നു.

കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ റിട്‌സ് കാര്‍ കേന്ദ്രീകരിച്ചും ഹൈവേ കൊള്ളക്കാരെ കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂട്ടാളികളേയും കവര്‍ച്ചക്കിടെ ഉപയോഗിച്ച കാറും കണ്ടെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചിരിക്കുകയാണ്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ നിരവധി കേസുകളിലെ പ്രതിയായ കബീര്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു.

കളവ് മുതല്‍ വീതം വെക്കുന്നതിനിടെയുണ്ടായ തകര്‍ക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികൂടിയാണ് കബീര്‍. മടക്കര നങ്ങാരത്ത് ഷറഫുദ്ദീനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍  കബീറും കൂട്ടാളികളേയും നേരത്തെ നീലേശ്വരം സി.ഐ. അറസ്റ്റുചെയ്തിരുന്നു.
കാര്‍ യാത്രക്കാരന്റെ 10 പവന്‍ കൊള്ളയടിച്ച പള്ളിക്കര സ്വദേശി കണ്ണൂരില്‍ പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia