കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍
കണ്ണൂര്‍: (www.kasargodvartha.com 21.11.2020) കണ്ണൂര്‍ തളിപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് പിതാവ് അറസ്റ്റിലായത്. ഖത്തറില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ലോക് ഡൗണിന് തൊട്ടുമുമ്പാണ് പ്രതി മകളെ പീഡിപ്പിച്ചത്. ഇതിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ മാസം ശാരീരിക അസ്വസ്തകള്‍ പ്രകടിപ്പിച്ചപ്പോഴാണ് കുട്ടി ആറ് മാസം ഗര്‍ഭിണിയാണെന്ന് മനസിലായത്. മകളെ ഭീഷണിപ്പെടുത്തി കുറ്റം ബന്ധുവായ പത്താം ക്ലാസുകാരനില്‍ കെട്ടിവെക്കാനും പിതാവ് ശ്രമിച്ചിരുന്നു.
Keywords: Kannur, news, Kerala, Top-Headlines, Crime, father, arrest, case, Police, Man arrested for molestating minor girl