Killed | ഇരിക്കൂര്‍ സ്വദേശിനിയായ അമ്മയും മക്കളും ലന്‍ഡനില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് പൊലീസ് പിടിയില്‍
Dec 16, 2022, 14:38 IST
കണ്ണൂർ: (www.kasargodvartha.com) ഇരിക്കൂര്‍ സ്വദേശിനിയായ അമ്മയെയും മക്കളെയും ലന്‍ഡനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊമ്പന്‍ പാറ സ്വദേശിയും ഇന്‍ഗ്ലന്‍ഡില്‍ നഴ്‌സായി ജോലി ചെയ്ത് വരുന്നതുമായ ചേലവയലില്‍ വീട്ടില്‍ ഷാജുവിന്റെ ഭാര്യ അഞ്ജുവും ആറ് വയസുള്ള മകന്‍ ജീവന്‍, 4 വയസുള്ള മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഒരു വര്‍ഷത്തിനടുത്തായി ഷാജുവും ഭാര്യയും ഇന്‍ഗ്ലന്‍ഡില്‍ പോയിട്ട്. പിന്നീട് നാല് മാസം മുന്നേയാണ് ഷാജു നാട്ടില്‍ വന്ന് രണ്ട് മക്കളേയും കൂട്ടി പോയത്. ഭാര്യ കോട്ടയം വൈക്കം സ്വദേശിയാണ്. സംഭവത്തില്‍ 52 കാരനായ ഷാജുവിനെ ഇന്‍ഗ്ലന്‍ഡില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
Keywords: news,Kerala,State,Kannur,Killed,Murder,Arrested,Police,Top-Headlines, Malayali nurse, two children murdered in London