അനധികൃത കോഴിക്കടത്ത്; ലോറി പിടിയില്‍
Jan 26, 2013, 19:48 IST
കാഞ്ഞങ്ങാട്: അനധികൃതമായി കോഴികളെ കടത്തിവരികയായിരുന്ന ലോറി പോലീസ് പിടികൂടി. കെ എല്‍ 14 എല്‍ 6958 നമ്പര്‍ ലോറിയാണ് ഹൈവേ പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ ആറങ്ങാടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ലോറി പിടിച്ചെടുക്കുകയായിരുന്നു. കാസര്‍കോട്ടെ നീര്‍ചാലില്‍ നിന്ന് കണ്ണൂരിലേക്ക് കോഴികളെ കടത്തി വരികയായിരുന്ന ലോറി പോലീസ് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ രേഖകളൊന്നുമില്ലെന്ന് വ്യക്തമായി. ഇതേ തുടര്‍ന്നാണ് ലോറി പോലീസ് കസ്റ്റഡിയിലെടുത്തത്.
കര്‍ണാടകയില്‍ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് രേഖകളില്ലാതെ കോഴികളെ കടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ച് വരികയാണ്. ഒരു മാസം മുമ്പ് നിരവധി കോഴി ലോറികള്‍ പോലീസ് പിടികൂടിയിരുന്നു. കര്‍ണാടകയില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള കോഴിക്കടത്തിന് അടുത്തിടെയാണ് നിരോധനം ഏര്‍പെടുത്തിയത്. നിരോധനത്തിന് പിന്നീട് അയവ് വരുത്തിയെങ്കിലും രേഖകളില്ലാതെ കോഴികളെ കടത്തുന്നതിനെതിരായി കര്‍ശന നടപടികളാണ് സ്വീകരിച്ച് വരുന്നത്.

Keywords: Lorry, Chicken, Kanhangad, Police, Kannur, Karnataka, Kerala, Kasaragod, Neerchal, Custody, Malayalam News, Kerala Vartha, Kasaragod News.