ലോറി ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് 2 പേര്‍ മരിച്ചു, 2 പേര്‍ക്ക് പരിക്ക്; ലോറിക്കടിയില്‍ കുടുങ്ങിയ യുവാക്കളെ പുറത്തെടുത്തത് ഏറെ പരിശ്രമത്തിന് ശേഷം ജെ സി ബിയെത്തിച്ച് പൊക്കിയ ശേഷം
Jun 16, 2019, 19:14 IST
കണ്ണൂര്‍: (www.kasargodvartha.com 16.06.2019) ലോറി ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പഴയങ്ങാടി ചെറുകുന്ന് മുട്ടില്‍ റോഡില്‍ ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. ചെറുകുന്ന് പള്ളിക്കര സ്വദേശികളായ കെ വി ജാസിം, കെ ടി മുഹ്‌സിന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ റിസ് വാന്‍, സഫ് വാന്‍ എന്നിവരെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്. ലോറി നിയന്ത്രണംവിട്ട് ബൈക്കിലും സ്‌കൂട്ടറിലുമിടിക്കുകയായിരുന്നു. ലോറിക്കടിയില്‍ കുടുങ്ങിയ യുവാക്കളെ അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ജെ സി ബി ഉപയോഗിച്ച് ലോറി പൊക്കിയാണ് പുറത്തെടുത്തത്. ഉടന്‍ ചെറുകുന്നിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പള്ളിക്കരയിലെ സെയ്ദലവി- സാഹിദ ദമ്പതികളുടെ മകനാണ് ജാസിം. അബ്ദുല്ല- നസീമ ദമ്പതികളുടെ മകനാണ് മുഹ്‌സിന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Top-Headlines, Accidental-Death, Kerala, Accident, Lorry, Bike, Lorry hits bike and Scooter; 2 died
< !- START disable copy paste -->
Keywords: Kannur, news, Top-Headlines, Accidental-Death, Kerala, Accident, Lorry, Bike, Lorry hits bike and Scooter; 2 died
< !- START disable copy paste -->