ദേശീയപാതയില്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്
Oct 17, 2021, 12:11 IST
പിലിക്കോട്: (www.kasargodvartha.com 17.10.2021) കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് ആണൂരില്‍ ശനിയാഴ്ച രാത്രി ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ചു. വെള്ളരിക്കുണ്ടില്‍ നിന്നും കണ്ണൂരിലുള്ള പരിയാരം മെഡികല്‍ കോളജിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. എതിരെ വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്.
ആംബുലന്‍സ് ഡ്രൈവര്‍ക്ക് കാലിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സ നല്‍കി. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ പിന്നീട് സുരക്ഷിതമായി മെഡികല്‍ കോളജില്‍ എത്തിച്ചു. അപകടത്തെ തുടര്‍ന്ന് അല്‍പ നേരം ഗതാഗതം തടസപ്പെട്ടു.
അപകടവിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു.

Keywords: News, Kasaragod, Kerala, Pilicode, District, Accident, Ambulance, Lorry, Medical College, Kannur, Hospital, Police, Top-Headlines, Lorry and ambulance collide on National Highway; driver Injured.
< !- START disable copy paste -->