city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

8 റാങ്കുകളുടെ തിളക്കത്തില്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ്

പൊവ്വല്‍: എട്ട് റാങ്കുകളുടെ തിളക്കത്തില്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ്. ഇക്കഴിഞ്ഞ അധ്യായനവര്‍ഷം നടന്ന ബി.ടെക് ഫൈനല്‍ പരീക്ഷയില്‍ മറ്റു കോളജുകളെ പിന്‍തള്ളിയാണ് എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ് എട്ട് റാങ്കുകള്‍ കരസ്ഥമാക്കിയത്.

8 റാങ്കുകളുടെ തിളക്കത്തില്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ്
ബി. ശ്രീലക്ഷ്മി
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു റാങ്ക് അധികം നേടാന്‍ കോളജിന് കഴിഞ്ഞു. അധ്യയനദിവസങ്ങള്‍ നഷ്ടപ്പെടാതെയും അനാവശ്യസമരങ്ങള്‍ ഒഴിവാക്കിയും അദ്ധ്യാപകരും അനദ്ധ്യാപകരും പി.ടി.എയും നടത്തിയ കഠിനാദ്ധ്വാനമാണ് ഈ വിജയത്തിനു പിന്നിലെന്ന് കോളജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു.

8 റാങ്കുകളുടെ തിളക്കത്തില്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ്
ഇ.കെ. മിഥുന്‍
കോഴിക്കോട് കൂത്താട്ടെ എന്‍.കെ. ബാലന്‍ - ബി. പുഷ്പ ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മി (സിവില്‍ എഞ്ചിനീയറിംഗ് ഒന്നാം റാങ്ക്), കരിവെള്ളൂരിലെ ശങ്കരനാരായണന്‍ - ശ്യാമള ദമ്പതികളുടെ മകന്‍ ഇ.കെ. മിഥുന്‍ (ഒന്നാം റാങ്ക്  ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്), കാഞ്ഞങ്ങാട്ടെ ജോയ് കെ. അഗസ്റ്റിന്‍ - റോസമ്മ ജോസഫ് ദമ്പതികളുടെ മകന്‍ സൗരഭ് കെ. ജോയ് (രണ്ടാം റാങ്ക് മെക്കാനിക്കല്‍), കണ്ണൂര്‍ ചെറുപഴശ്ശി ബാലകൃഷ്ണന്‍ - രമണി ദമ്പതികളുടെ മകള്‍ വി.സി. ശ്രേയ (രണ്ടാം റാങ്ക്  ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍),
8 റാങ്കുകളുടെ തിളക്കത്തില്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ്
സൗരഭ് കെ. ജോയ്
കോഴിക്കോട് നടുവണ്ണൂരിലെ ചന്ദ്രശേഖരന്റെ മകന്‍ സി.വി. അജിന്‍ ശേഖര്‍ (മൂന്നാം റാങ്ക്  ഇലക്‌ട്രോണിക്‌സ് ആന്റ്  കമ്മ്യൂണിക്കേഷന്‍), തൃക്കരിപ്പൂരിലെ നാരായണന്‍ - ശോഭ ദമ്പതികളുടെ മകന്‍ പി.കെ. അക്ഷയ് ദേവ് (ഒന്നാം റാങ്ക് ഐ.ടി), ഉദുമയിലെ അബ്ദുല്‍ ഷുക്കൂര്‍ - സുബൈദ ദമ്പതിക
ളുടെ മകള്‍ എ.എസ്. ഷബാന (രണ്ടാം റാങ്ക് ഐ.ടി), കണ്ണൂര്‍ അഞ്ചാം പീടിക രാജീവന്റെ മകള്‍ നിവ്യ രാജീവ് (മൂന്നാം റാങ്ക്  ഐ.ടി) എന്നിവരാണ് റാങ്ക് നേടിയത്.

8 റാങ്കുകളുടെ തിളക്കത്തില്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ്
സി.വി. അജിന്‍ ശേഖര്‍
മലബാറില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ എം.ടെക് കോഴ്‌സുകള്‍ ഉള്ള ഏക കോളജായി എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ് മാറിക്കഴിഞ്ഞു. മെക്കാനിക്കല്‍ വിഭാഗത്തിനു പുറമെ കമ്പ്യൂട്ടര്‍ സയന്‍സിലും ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിലും എം.ടെക് കോഴ്‌സുകള്‍ ആരംഭിച്ചതോടെ ഉത്തരമലബാറിന്റെ വിദ്യാഭ്യാസഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനമാണ് ഈ കോളജിന് ഇപ്പോഴുള്ളത്.  പുതുതായി രണ്ടു ബസുകള്‍ കൂടി വാങ്ങിയത് ജില്ലയ്ക്കകത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ പ്രശ്ങ്ങള്‍ക്കും പരിഹാരമായി.

8 റാങ്കുകളുടെ തിളക്കത്തില്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ്
വി.സി. ശ്രേയ
എക്‌സറ്റന്‍ഷന്‍ കൗണ്ടര്‍ മാത്രമായിരുന്ന സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കോളജ് ബ്രാഞ്ച് ആരംഭിക്കുകയും കോളജില്‍ത്തന്നെ എ.ടി.എം. കൗണ്ടര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. എഞ്ചിനീയറിംഗിന്റെ അഡ്മിഷന്‍ സമയത്ത് പ്രമുഖ ഓപ്ഷന്‍ സെന്റര്‍ കൂടിയാണ് ഈ കോളജ്. കോളജിലെ അദ്ധ്യയനദിവസങ്ങള്‍ക്ക് ഭംഗം വരാതെ കോളജിലെ വിവിധ സ്റ്റുഡന്റ് ഫോറങ്ങളും എന്‍.എസ്.എസും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്.

8 റാങ്കുകളുടെ തിളക്കത്തില്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ്
പി.കെ. അക്ഷയ് ദേവ്
വിവധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തുന്ന ടെക്‌നിക്കല്‍ കലോത്സവങ്ങളായ ടെറാനിസ്, നിസ്റ്റാ, സൃഷ്ടി, എക്‌സിമിസ്, മെക്കാത്തലോണ്‍ എന്നിവ ഒക്‌ടോബറില്‍ നടത്തും. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള പരിശീലനക്ലാസുകള്‍, 400ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കരാട്ടേ പ്രാക്ടീസ് എന്നിവ കോളജിന്റെ മാത്രം പ്രത്യേകതയാണ്.

എക്കോ ഫ്രണ്ട്‌ലി ക്യാംപസ് ഡ്രൈവ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമാണ്.  ഹരിതക്യാംപസ് എന്ന സ്വപ്‌നമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാവുകുന്നത്. 1992ല്‍ സ്ഥാപിതമായ കോളജില്‍ നിന്ന് പഠിച്ചുപുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലും വിദേശത്തും ഉയര്‍ന്ന ജോലികള്‍ നോക്കുന്നതും  വ്യവസായ സംരംഭകരായതും നേട്ടമാണ്.
8 റാങ്കുകളുടെ തിളക്കത്തില്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ്
എ.എസ്. ഷബാന

ഈ അധ്യയനവര്‍ഷം ദേശീയശ്രദ്ധ നേടിയ സാങ്കേതികവിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ദേശീയ സെമിനാറും സംഘടിപ്പിക്കും. കൂടാതെ ദേശീയതലത്തില്‍ നടക്കുന്ന GATE കോച്ചിംഗ് ആദ്യമായി ആരംഭിക്കുവാനും സിവില്‍ സര്‍വീസ് പരീക്ഷയില്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കോച്ചിംഗ് ആരംഭിക്കുവാനും കഴിഞ്ഞു.

8 റാങ്കുകളുടെ തിളക്കത്തില്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ്
നിവ്യ രാജീവ്
ഈ വര്‍ഷം കോളജില്‍ രണ്ടരക്കോടി ചെലവില്‍ 1,500 പേര്‍ക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയവും, 75 ലക്ഷം രൂപാ ചെലവില്‍ കോളജിന്റെ കളിസ്ഥലവും, നാഷണല്‍ ഗെയിംസിന്റെ ഭാഗമായി 50 ലക്ഷം രൂപാ ചിലവില്‍ ഒരു മള്‍ട്ടി പര്‍പ്പസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സും, 23 ലക്ഷം രൂപാ ചിലവില്‍ കാന്റീന്‍ കെട്ടിടവും, 98 ലക്ഷം രൂപാ ചെലവില്‍ കാന്റീന്‍, കഫ്ത്തീരിയ, സ്‌റ്റോര്‍, ഗസറ്റ് ഹൗസ്, ബാങ്ക്, എ.ടി.എം. കൗണ്ടര്‍ എന്നിവയടങ്ങുന്ന സ്റ്റുഡന്റ് അമിനിറ്റി സെന്ററും ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

കോളജിന് പുറത്തുകൂടി പൊതുജനങ്ങള്‍ക്കായി റോഡു നിര്‍മ്മിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഗ്രാമീണ സഠക് യോജനയില്‍ ഉള്‍പെടുത്തി 37.6 ലക്ഷം രൂപ അനുവദിച്ചതിന്റെ തുടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എ.ഐ.സി.റ്റിയില്‍ നിന്നും 49 ലക്ഷം രൂപ ലാബ് വികസനത്തിനായി ലഭിച്ചിട്ടുണ്ട്.

Also read:
10 വയസുകാരനെ കഴുത്തു ഞെരിച്ചുകൊന്നു; പിതൃസഹോദരി പോലീസ് കസ്റ്റഡിയില്‍
Keywords:  LBS-College, College, Povvel, kasaragod, Felicitation, Rank, Kannur, Students, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia