44 വര്‍ഷത്തിലേറെയായി ഒരു പാലത്തിനായി ജീവിതം സമര്‍പിച്ച് ഇവിടെ ഒരാള്‍; ഒടുവില്‍ സര്‍കാരിന്റെ കനിവ്, കുഞ്ഞാമുവിന് ചാരിതാര്‍ഥ്യം; കണ്ണ് കൊണ്ട് കണ്ടിട്ട് മരിച്ചാല്‍ മതിയെന്ന് കാസര്‍കോട് വാര്‍ത്തയോട്
ഒടുവില്‍ ഇക്കഴിഞ്ഞ ബജറ്റില്‍ പാലം പ്രഖ്യാപിച്ചു. ഇനിയും കടമ്പകള്‍ ബാക്കിയുണ്ട്. എസ്റ്റിമേറ്റ് തയ്യറാക്കി പാലത്തിന്റെ പണി കരാറുകാര്‍ ഏറ്റെടുക്കണം. ഇല്ലെങ്കില്‍ പണം പാഴായിപ്പോവും. അതിനുള്ള കാത്തിരിപ്പിലാണ് ഇദ്ദേഹം.
'എന്റെ ജീവിതമാണ് ഈ പാലത്തിന് സമര്‍പ്പിച്ചത്, വയസ്സ് ഒരുപാടായി, അസുഖങ്ങള്‍ കൂടി വരുന്നു, ഇനി ഈ പാലം കണ്ണ് കൊണ്ട് കണ്ടിട്ട് വേണം എനിക്ക് മരിക്കാന്‍' ടി കെ കുഞ്ഞാമു കാസര്‍കോട് വാര്‍ത്തയോട് വികാരീധനായി പറഞ്ഞു.
കുമ്പള കണ്ണൂരിലെ പ്രമാണിയായിരുന്ന അബ്ബാസിന്റെ മകനാണ് കുഞ്ഞാമു. ഒരുപാട് ഭൂസ്വത്തുക്കള്‍ പിതാവിനുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പിതാവ് ഈ പാലത്തിന് വേണ്ടി പരിശ്രമങ്ങള്‍ നടത്തിയിരുന്നു. മഞ്ചേശ്വരം വികസന സമിതി അംഗവും പുത്തിഗെ ഗ്രാമ പഞ്ചായത്ത് അംഗവുമായി കുഞ്ഞാമു പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977 മുതല്‍ കുഞ്ഞാമു ഈ വിഷയം ഏറ്റെടുത്തു പോരാടാന്‍ തുടങ്ങി. നിവേദനങ്ങളും അപേക്ഷകളുമായി അദ്ദേഹത്തിന്റെ യാത്ര തുടര്‍ന്നു. എന്നെങ്കിലുമൊരിക്കല്‍ പാലം വരുമെന്ന് വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.
പുഴയ്ക്ക് ഇരുവശങ്ങളിലും റോഡുകളുണ്ട്. പാലം വന്നാല്‍ രണ്ട് റോഡുകളെയും ബന്ധിപ്പിക്കാനാവും. അതോടെ യാത്രകള്‍ സുഗമമാവാനും നാടിന്റെ വികസനത്തില്‍ ഒരു നാഴിക കല്ലുമാവും.
പാലം യാഥാര്‍ഥ്യമാകാന്‍ ഒരുങ്ങുമ്പോള്‍ തന്റെ പോരാട്ടത്തില്‍ കുഞ്ഞാമുവിനും സംതൃപ്തി. ഒരു ചെക് ഡാം കൂടി വേണമെന്ന ആവശ്യവുമായി പുതിയ പോരാട്ടത്തിലാണ് ഇദ്ദേഹം ഇപ്പോള്‍.
Keywords: Kasaragod, Kerala, News, Kumbala, River, Kannur, Government, Mogral Puthur, Panchayath, Kambar, Budget, Bridge, Kunjamu is happy to have dedicated his life to a bridge for over 44 years; Finally the mercy of the government.
< !- START disable copy paste -->