കുഞ്ഞനന്തന്‍ പോലീസിനെ വെട്ടിച്ച് പെട്ടിക്കടകളില്‍ വിലസുന്നു
Jun 20, 2012, 15:29 IST
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ ബുദ്ധികേന്ദ്രമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരും പോലീസും വിധിച്ച കുഞ്ഞനന്തന്‍ ഉത്തരമലബാറിലാകെ വിലസുന്നു. കയ്യൂരിലും, ചീമേനിയിലും, മടിക്കൈയിലും, കാസര്‍കോട്ടും പോലീസ് വലവിരിച്ചതിനിടയിലാണ് ഈ വല തകര്‍ത്ത് പുള്ളിക്കാരന്‍ പെട്ടിക്കടകളില്‍ വിലസുന്നത്.
എന്നാല്‍ പെട്ടികടകള്‍ കേന്ദ്രീകരിച്ച് ഒളിച്ച് കളിക്കുന്ന 'കുഞ്ഞനന്തന്‍' ടി.പി ചന്ദ്രശേരനെ വധിച്ച കേസില്‍ തിരയുന്ന ഒരൊന്നര കുഞ്ഞനന്തനല്ല. പാന്‍പരാഗിന്റെയും പാന്‍ മസാലയുടെയും മറുപേരാണിപ്പോള്‍ കുഞ്ഞനന്തന്‍. കുഞ്ഞനന്തനുണ്ടോയെന്ന് ചോദിച്ചാല്‍ കടയുടമയുടെ കൈകള്‍ കടക്കുള്ളിലെ രഹസ്യകേന്ദ്രത്തിലേക്ക് നീളും. പിന്നെ പുറത്തുവരുന്നത് പാന്‍പരാഗിന്റെയും പാന്‍ മസാലയുടെയും റിബ്ബണ്‍ മാലകളാണ്.
നിരോധനം വന്നിട്ട് ദിവസങ്ങളായെങ്കിലും പരസ്യമായ കച്ചവടമാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നടക്കുന്നത്. കുഞ്ഞനന്തനുണ്ടോ, എന്ന് ചോദിക്കുന്ന മാത്രയില്‍ അയാള്‍ പാന്‍പരാഗായി ആവശ്യക്കാരനു മുന്നില്‍ അവതരിക്കും.
നിരോധനം വന്നിട്ട് ദിവസങ്ങളായെങ്കിലും പരസ്യമായ കച്ചവടമാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നടക്കുന്നത്. കുഞ്ഞനന്തനുണ്ടോ, എന്ന് ചോദിക്കുന്ന മാത്രയില്‍ അയാള്‍ പാന്‍പരാഗായി ആവശ്യക്കാരനു മുന്നില്‍ അവതരിക്കും.
Keywords: Kasaragod, Kannur, Pan Masala, Pan parag