കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരില്ലാതെ ഓടിയത് 60 കിലോ മീറ്റര്‍
Nov 19, 2014, 21:11 IST
കാസര്‍കോട്: (www.kasargodvartha.com 19.11.2014) ഡിപ്പോയിലേക്കെത്താന്‍ വൈകിയ കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരൊന്നുമില്ലാതെ ഓടിയത് 60 കിലോ മീറ്റര്‍. രാത്രി 8.10ന് പയ്യന്നൂരിലേക്ക് പോവേണ്ട പയ്യന്നൂര്‍ ഡിപ്പോയിലെ കെ.എല്‍ 15 8276 ബസ് ചൊവ്വാഴ്ച രാത്രി കാസര്‍കോട് ഡിപ്പോയില്‍ നിന്നും പയ്യന്നൂരിലേക്ക് യാത്രക്കാരില്ലാതെ സര്‍വീസ് നടത്തിയെന്നാണ് ആരോപണം.
രാത്രി ഒമ്പത് മണിക്കാണ് ബസ് ഡിപ്പോയിലെത്തിയത്. ഒമ്പത് മണിക്കുള്ള കരിപ്പൂര്‍ ബസ് പോയതിന് പിന്നാലെയാണ് ഈ ബസ് സര്‍വീസ് നടത്തിയത്. മറ്റു ബസിലെ യാത്രക്കാരാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്.
പിന്നീട് ബസ് ചെറുവത്തൂരിലെ വഴിയരികില്‍ നിര്‍ത്തിയിടുകയായിരുന്നു. അതേസമയം ഡ്രൈവര്‍ മദ്യപിച്ചാണ് ബസ് ഓടിച്ചതെന്നും പറയുന്നു. രാത്രി ഒമ്പത് മണിക്ക് ശേഷം കണ്ണൂരിലേക്ക് വേറെ ബസ് സര്‍വ്വീസൊന്നും ഇല്ലാത്തപ്പോഴാണ് 'ആനവണ്ടി'ക്കാരന്റെ ഈ അലംഭാവം.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, KSRTC, Bus, Kanhangad, Payyannur, Kannur, Passengers, KSRTC bus runs 60 KM without passengers.